കുമ്പഡാജ: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ സമ്മേളനവും റാലിയും നവമ്പര്‍ 8 ന് ബദിയടുക്കയില്‍ വെച്ച് നടക്കും.പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ വിളംബര റാലി ഇന്ന്(ശനി) വൈകുന്നേരം 3 മണിക്ക് മാര്‍പ്പിനടുക്കയില്‍ നിന്നും ആരംഭിച്ച് കറുവത്തടുക്കയില്‍ സമാപിക്കും.റാലിക്ക് ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍,ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം,ട്രഷറര്‍ ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്,റസാഖ് അര്‍ഷദി കുമ്പടഡാജ,ലത്തീഫ് മാര്‍പ്പിനടുക്ക,ബഷീര്‍ മൗലവി കുമ്പഡാജ,മൊയ്തീന്‍ കുഞ്ഞി മൗലവി,സിദ്ദീഖ് ബെളിഞ്ചം,അന്‍വര്‍ തുപ്പക്കല്‍,അബ്ദുല്‍ ഖാദര്‍ കുമ്പഡാജ,ഫസല്‍ റഹ്മാന്‍ മൗലവി ചെറുണി,അബ്ദുല്‍ ഖാദര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.രാവിലെ 10 മണിക്ക് നടക്കുന്ന പഠന ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,മുനീര്‍ ഫൈസി ഇടിയടുക്ക,ആലിക്കുഞ്ഞി ദാരിമി,വൈ.അനീഫ് കുമ്പഡാജ,ഹാഷിം അരിയില്‍,സുബൈര്‍ നിസാമി കളത്തൂര്‍,ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പഡാജ തുടങ്ങിയവര്‍ സംബന്ധിക്കും.