മനാമ. ഉത്തര കേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ്‌മാനിയ്യ അറബിക് കോളേജിലും സഹസ്ഥാപ നങ്ങളിലും പഠനം നടത്തിയ ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പി ക്കാനായി റഹ്‌മാനിയ്യ അലുംനി അസോസിയേഷന്‍ രൂപീകരിക്കുന്നു.
നിലവില്‍ ഇതര ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ പോലെ റഹ്‌മാനിയ്യ അറബിക് കോളേജില്‍ നിന്നും പഠന പൂര്‍ത്തീകരിച്ച് ബിരുദം നേടിയവരുടെ കൂട്ടായ്‌മയായ റഹ്‌മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ നിലവിലുണ്ടെങ്കിലും ശരീഅത്ത് കോളേജിനു പുറമെ, ആര്‍.എ.സി. ആര്‍ട്‌സ് കോളേജ്, ആര്‍.എ.സി. ബോര്‍ഡിംഗ് മദ്രസ്സ, ആര്‍.എ.സി. അഗതി വിദ്യാകേന്ദ്രം തുടങ്ങിയ വിവിധ സഹസ്ഥാപനങ്ങളില്‍ പഠിച്ചവരെ കൂടി ഉള്‍പ്പെടുത്തി
സംഘടന വിപുലീകരിക്കാന്‍ കൂടിയാണ് റഹ്‌മാനിയ്യ അലുംനി അസോസിയേഷന്‍ രൂപീകരിക്കുന്നത്.
സംഘടന വിപുലീകരിക്കാന്‍ കൂടിയാണ് റഹ്‌മാനിയ്യ അലുംനി അസോസിയേഷന്‍ രൂപീകരിക്കുന്നത്.
ഈ മാസം (നവംമ്പര്‍) 8ന് വെള്ളിയാഴ്‌ച ഉച്ചക്ക് 2മണിക്ക് മനാമ സമസ്‌താലയത്തിലാണ് അലുംനി രൂപീകരണ സംഗമം നടക്കുന്നത്. റഹ് മാനിയ്യ കോളേജ് പ്രിന്‍സിപ്പല്‍ കൂടിയായ സമസ്‌ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ ഈ മാസം ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നതിനാല്‍ റഹ്‌മാനിയ്യ സ്ഥാപനത്തില്‍ പഠിച്ച
ബഹ്‌റൈനിലെ മുഴുവനാളുകളും സംഗമത്തില്‍ പങ്കെടുക്കണമെന്നും റഹ്‌മാനിയ്യ കോളേജ് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കുമെന്നും റഹ്‌മാനീസ് ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ജന.സെക്രട്ടറി ഖാസിം റഹ്‌മാനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 34007356 ല്‍ ബന്ധപ്പെടണം.

ഇതു സംബന്ധിച്ച മനാമ സമസ്‌ത ഓഫീസില്‍ ചേര്‍ന്ന റഹ്‌മാനീസ് യോഗത്തില്‍ സലീം ഫൈസി പന്തീരിക്കര അദ്ധ്യക്ഷത വഹിച്ചു. റഷീദ് റഹ്‌മാനി കൈപ്രം, ഇസ്‌മാഈല്‍ വേളം, യൂസുഫ് റഹ്‌മാനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ജന സെക്രട്ടറി ഖാസിം റഹ്‌മാനി സ്വാഗതവും ഉബൈദുല്ല റഹ്‌മാനി നന്ദിയും പറഞ്ഞു.