ബഹ്‌റൈൻ സമസ്‌ത “തഖ്‌ദീം1435” മുഹറം കാമ്പയിന് തുടക്കമായി


മനാമ: സമസ്‌തകേരളസുന്നീജമാഅത്ത്‌, ബഹ്‌റൈന്‍ നവംബര്‍ 4 മുതല്‍ഡിസംബര്‍ 4 വരെ ആചരിക്കുന്ന മുഹറം കാമ്പയിനിന്റെ ഉദ്‌ഘാടന കര്‍മ്മം ഡോക്ടര്‍ആദില്‍മര്‍സൂഖി നിര്‍വഹിച്ചു. റിഫയിലെ പാണക്കാട്‌സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍സയ്യിദ്‌ ഫക്രുദ്ധീന്‍ തങ്ങള്‍, ഖതാബ്‌ ബിന്‍ സല്‍മാന്‍ ബിന്‍ അഹ്‌മദ്‌, ശൈഖ്‌അബ്ദുറഹീം ജനാഹിതുടങ്ങിയവര്‍ പ്രസംഗിച്ചു.കാമ്പയിന്‍ ലഖുലേഖ പ്രകാശനം ജനറല്‍സെക്രട്ടറിഎസ്‌.എംഅബ്ദുല്‍വാഹിദ്‌എസ്‌.കെ മുഹമ്മദ്‌ ഹാജിക്ക്‌ നല്‍കി നിര്‍വഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി പ്രചാരണസന്ധ്യ, ഏരിയ സമ്മേളനം, ഫാമിലിമീറ്റ്‌, മെഡിക്കല്‍ ക്യാമ്പ്‌, ഏകദിന പഠന ക്യാമ്പ്‌, പ്രബന്ധ രചന, ക്വിസ്‌മത്‌സരം, മജ്‌ലിസുന്നൂര്‍, ഖതമുല്‍ ഖുര്‍ആന്‍ ദുആമജ്‌ലിസ്‌, സമാപന സമ്മേളനം തുടങ്ങിയവ നടത്തപ്പെടും. യോഗത്തില്‍സൈദലവിമുസ്‌ലിയാര്‍അദ്യക്ഷതവഹിച്ചു. വി.കെ കുഞ്ഞിമുഹമ്മദ്‌ ഹാജി, സലിംഫൈസി, അബ്ദുറഹിമാന്‍ ഹാജി, വി.എം കുഞ്ഞിമൊയ്‌തീന്‍ ഹാജിതുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍കരീംമലവിഖിറാഅത്ത്‌ നിര്‍വഹിച്ചു. ഹംസ അന്‍വരി മോളൂര്‍സ്വാഗതവുംഖാസിംഇരിക്കൂര്‍ നന്ദിയും പറഞ്ഞു.