Showing posts with label muharam. Show all posts
Showing posts with label muharam. Show all posts

സമസ് ത ബഹ്റൈന്‍ മുഹര്‍റം കാന്പയിന്‍; നൗഷാദ് ബാഖവിയുടെ ദ്വിദിന പ്രഭാഷണം ഇന്ന് മുതല്‍

ഉസ്താദ് മുസ്ഥഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും
ബഹ്റൈനിലെത്തിയ നൗഷാദ് ബാഖവിക്കും മുസ്ഥഫ അശ്റഫിക്കും
സമസ്ത ബഹ്റൈന്‍ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം ഇന്നും നാളെയും (വെള്ളി, ശനി) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. ചടങ്ങ് സുന്നി കേരളത്തിന്‍രെ ആവേശവും പ്രമുഖ വാഗ്മിയുമായ മുസ്ഥഫാ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മുഹര്‍റം ദശദിന കാന്പയിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലുടനീളം വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ഉദ്ബോധന സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ സമാപനത്തിന്‍റെ ഭാഗമായാണ് പ്രമുഖ വാഗ്മിയായ നൗശാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരന്പര സംഘടിപ്പിച്ചിരിക്കുന്നത്. 
"ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണം ഇന്നും നാളെയും രാത്രി 8 മണി മുതല്‍ ആരംഭിക്കും. 
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-00973-17227975

മുഹര്‍റം ദ്വിദിന മത പ്രഭാഷണം; നൗഷാദ് ബാഖവി വെള്ളിയാഴ്ച ബഹ്റൈനിലെത്തുന്നു

മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ എ.എം. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് 23ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തുന്നു. ഈ മാസം 23.24 (വെള്ളി, ശനി)തീയ്യതികളില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണത്തിനാണ് ബാഖവി ബഹ്റൈനിലെത്തുന്നത്.
മുഹര്‍റത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി നടത്തുന്ന ദശദിന കാന്പയിന്‍റെ സമാപനത്തോടനുബന്ധിച്ച് "ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തിലാണ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നത്. 
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്. 
ഈ ദിവസങ്ങളില്‍ രാത്രി 8 മണി മുതലാണ് പ്രഭാഷണം ആരംഭിക്കുക. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.

കേരളത്തിൽ മുഹറം നാളെ (ബുധന്‍) മുതൽ; ആശൂറാ ദിനം ഒക്ടോബര്‍ 23ന് വെള്ളിഴായ്ച്ച

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍) മുഹറം ഒന്നും മുഹറം 10 (ഒക്ടോബര്‍ 23) വെള്ളിയാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഹിജ്‌റാബ്ദം: പുതുവര്‍ഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍

വീണ്ടുമൊരു മുഹര്‍റം മാസം കൂടി സമാഗതമാകുന്നു. നമ്മുടെ ആയുസില്‍ നിന്നും ഒരാണ്ട് കൂടി കൊഴിഞ്ഞു പോകുന്നു. ഓരോ പുതു വര്‍ഷവും ആയുസ് നീണ്ടു കിട്ടിയതിന് പ്രപഞ്ചനാഥനോട് നന്ദി പ്രകടിപ്പിക്കാനും കഴിഞ്ഞു പോയ ദിനരാത്രങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ പശ്ചാത്തപിക്കാനുമുള്ളതാകണം.
മാനവിക ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹര്‍റമെന്നത് വസ്തുതയാണ്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം. ലോകത്തിന്റെ നാനാദിക്കുകളിലും ഇസ്‌ലാം പ്രചരിച്ചു. ലോക മുസ്‌ലിംകള്‍ക്ക് പൊതുവായൊരു കാലഗണനാ രീതി വേണമെന്ന ആവശ്യമുയര്‍ന്നു. എന്തിനെ അടിസ്ഥാനപ്പെടുത്തിയാകണം വര്‍ഷാരംഭം എന്ന ചര്‍ച്ചയില്‍ പലരും പല അഭിപ്രായങ്ങളും ഉന്നയിച്ചു. നബി(സ)യുടെ ജനം, പ്രവാചകത്വം, വഫാത്ത് തുടങ്ങിയ പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. ഒടുവില്‍ പ്രവാചക ചരിത്രത്തിലെ അനുപമമായ സംഭവമായ ഹിജ്‌റയാകാമെന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിച്ചു. ജനിച്ച നാട്ടില്‍ പ്രബോധന ദൗത്യം തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പലായനമാണല്ലോ ഹിജ്‌റ.
സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മഹിതമായ പാഠങ്ങളാണ് ഹിജ്‌റ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. പ്രവാചകന്‍(സ)യും അനുചരന്മാരും അല്ലാഹുവിന്റെ വഴിയില്‍ സര്‍വം സമര്‍പ്പിച്ച് കൊണ്ട് നടത്തിയ ഹിജ്‌റ പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്‌ലിം ലോകത്തിന് മാതൃകാ പരമാണ്. ഹിജ്‌റ എന്ന പദം ഉത്ഭവിച്ചത് തന്നെ വെടിയുക, ത്യജിക്കുക എന്നര്‍ഥം വരുന്ന ഹജറ എന്ന അറബി പദത്തില്‍ നിന്നാണ് എന്നത് തന്നെ ഹിജ്‌റയുടെ ഉള്‍പ്പൊരുള്‍ വിളിച്ചോതുന്നു.

കേരളത്തിലും ഗൾഫിലും മുഹറം 10നവംബ‌ർ മൂന്നിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്നും അതനുസരിച്ച് മുഹറം 9, 10 (താസൂആഅ്‌, ആശൂറാഅ്‌) ദിനങ്ങൾ നവംബർ 2, 3 ദിവസങ്ങളിൽ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങളുടെ ചുമതല വഹിക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസലിയാർഎന്നിവർ അറിയിച്ചു.ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത്‌ ഇന്ന്‌ (ശനി) മുതലാണ് .

അഹു ലുല്‍ ആബാ - മുഹറം ദിന പ്രഭാഷണം(Record)


fo Post
No Comment
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവായി പ്രക്ഷേപണം ചെയ്ത മുണ്ടക്കുളം ശംസുല്‍ 
 ഉലമ ഇസ്ലാമിക്‌ സെന്‍റെരിലെ 'അഹു ലുല്‍ ആബാ ''മുഹറം ദിന പ്രഭാഷണം.. 

സമസ്‌ത മുഹറം കാമ്പയിന്‍ സമാപിച്ചു

മനാമ : സമസ്‌ത മുഹറം കാമ്പയിന്റെ ഭാഗമായ്‌ മനാമ മദ്രസ്സാ ഹാളില്‍ നടന്ന മുഹറം കാമ്പയിന്‍ ശ്രദ്ധേയമായി രാവിലെ 9 മണിക്ക്‌ ആരംഭിച്ച ക്യാമ്പ്‌ വൈകുന്നേരം 7 മണിക്ക്‌ സമാപിച്ചു. വിവിധ സെഷനുകളിലായി ക്ലാസ്സുകള്‍ നടന്നു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു, പ്രവാചകര്‍(സ) യുടെ ഒളിച്ചോട്ടമല്ല ഹിജ്‌റ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം അല്ലാഹുവിന്റെ നിയോഗമായിരുന്നു. മക്ക ഇബ്‌റാഹിം നബി (അ)ന്റെ ചരിത്രം തുടിക്കുന്ന ഹറമായത്‌ പോലെ   മദീന ഹറമാക്കുകയും മുസ്ലിങ്ങളുടെ തലസ്‌ഥാന നഗരി ആക്കുകയും എന്നത്‌ കൂടി അതിന്റെ രഹസ്യമായിരുന്നു എന്ന്‌ തങ്ങള്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി .
``വിശുദ്ദിയുടെ ജീവിത വഴികള്‍''  എന്ന വിഷയത്തെ ആസ്‌പദമാക്കി അന്‍സാര്‍ അന്‍വരി കൊല്ലം ക്ലാസ്സ്‌

മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സ് ഹിജ്‌റ കോണ്‍ഫറന്‍സ്

മുണ്ടക്കുളം : 1435-ാം ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ബാഗമായി മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടത്തപ്പെടുന്ന ഹിജ്‌റാ കോണ്‍ഫറന്‍സ് ഇന്ന് ഒരു മണിക്ക് ആരംഭിക്കും.''ഇവര്‍ എന്റെ അഹ്‌ലുബയ്ത്'' എന്ന വിശയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പാള്‍ സഅദ്മദനി അധ്യക്ഷത വഹിക്കും. ലൈബ്രറി കംബ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മദ്‌റസ മാനേജിംഗ് കമ്മിറ്റി ജില്ലാ സെക്രട്ടറി ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യും ചെയ്യും, മൂന്ന് മണിക്ക് നടക്കുന്ന മൗലിദിനിക്ക് മാനുതങ്ങള്‍ വെള്ളൂര്, ജഅ്ഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം, കരീം ദാരിമി ഓമാനൂര്‍, സി.എ മുഹമ്മദ് മുസ്ലിയാര്‍ മുതുവല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ബഹ്‌റൈൻ സമസ്‌ത മുഹറം കാമ്പയിന്‍ ഇന്ന് മനാമയിൽ

മനാമ : സമസ്‌ത മുഹറം കാമ്പയിന്റെ ഭാഗമായി ഇന്ന്‌ മനാമ മദ്രസ്സാ ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7മണി വരെ ഏകദിന പഠന ക്യാമ്പും ദുആ മജ്‌ലിസ്സും നടത്തപെടുന്നു. രാവിലെ 9 മണിക്ക്‌ തന്നെ രജിസ്‌ട്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ ``ഹിജ്‌റയുടെ സന്ദേശം'' എന്ന വിഷയത്തെ ആസ്‌പദമാക്കി ഫഖ്‌റുദ്ദീന്‍ തങ്ങളും, ഉച്ചയ്ക്ക്‌ 12 മണിക്ക്‌ ``വിശുദ്ദിയുടെ ജീവിത വഴികള്‍'' എന്ന വിഷയത്തെ ആസ്‌പദമാക്കി അന്‍സാര്‍ അന്‍വരി കൊല്ലം എന്നിവര്‍ ക്ലാസ്സ്‌ എടുക്കും. വൈകുന്നേരം 3 മണിക്ക്‌ ഖത്തം ദുആ, മജ്‌ലിസ്സുന്നൂര്‍ എന്നിവയ്ക്ക്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും പ്രമുഖ സൂഫീ വര്യനുമായ ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സലീം ഫൈസി, മൂസ മൌലവി, റഷീദ്‌ റഹ്‌മാനി തുടങ്ങിയ പണ്ഡിതര്‍ പങ്കെടുക്കും നോമ്പ്‌ തുറയോട്‌ കൂടി ക്യാമ്പ്‌ സമാപിക്കും 

മുഹര്റം; കേരളത്തിലും ഗൾഫിലും ആശൂറാഅ²്‌ ദിനം നാളെ, ഇന്ന്‌ താസൂആഅ²്‌


കേരളം/ഗൾഫ്: ഇടവേളക്കു ശേഷം നാട്ടിലും ഗള്‍ഫ്‌ നാടുകളിലും ഒരേ ദിവസം ആരംഭിച്ച മുഹര്‌റം മാസത്തിലെ സുപ്രധാന ദിവസമായ ആശൂറാഅ²്‌ ദിനം (മുഹര്‍റം പത്ത്‌) നാളെയാണ്‌. ഇതോടനുബന്ധിച്ചുള്ള താസൂആഅ²്‌(മുഹര്‍റം 9) ദിനമായ  ഇന്ന്‌ വിശ്വാസികളെല്ലാം  വൃതാനുഷ്‌ഠാനത്തിലാണ്‌. 

മുഹര്‍റം ദിനാചരണവും വിശ്വാസികളും
ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസമാണ്‌ മുഹര്‍റം; ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന്‌ അല്ലാഹു ചെയ്‌ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക്‌ ഈ മാസം സാക്ഷിയാണ്‌.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണെ്‌ടങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്‌ട്‌.
ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ്‌ ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ്‌ സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ്‌ ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ്‌ പിടിക്കല്‍, ആശൂറാഅ്‌ ദിനത്തില്‍ ആശ്രിതര്‍ക്ക്‌ ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്‌ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്‌. ആശൂറാഅ്‌ ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവന്‌ വിശാലത നല്‍കുമെന്ന്‌ ഹദീസില്‍ വന്നിട്ടുണ്‌ട്‌. (ഇആനത്ത്‌ 2/267)

കര്‍ബലാ പോരാട്ടം - ലഘുവിവരണം

സ്ലാമിക ചരിത്രത്തിലെ കറുത്ത ഒരു ഏടാണ്‌ കര്‍ബലാ പോരാട്ട ചരിത്രം. മുസ്ലിം ലോകം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രം. അങ്ങനെ ഒരു സംഭവചരിത്രം വായിക്കാനില്ലായിരുന്നുവെങ്കില്‍ എന്ന്‌ മുസ്ലിം ലോകം ആഗ്രഹിച്ചു പോവുന്ന ഒരു ചരിത്രം. തല്‍ സംഭവത്തിന്റെ ലഭ്യമായ ഒരു സംഗ്രഹം ഇപ്രകാരം വായിക്കാം: 
ഹിജ്‌റ 60ലാണ്‌ കര്‍ബലാ പോരാട്ടം അരങ്ങേറുന്നത്‌. മുആവിയയുടെ മരണാനന്തരം മകന്‍ യസീദ്‌ അധികാരമേറ്റെടുത്തു. 30 വയസ്സായിരുന്നു അന്ന്‌ യസീദിന്റെ പ്രായം. അധികാരമേറ്റെടുത്ത ഉടനെ ഇമാം ഹുസൈന്‍(റ) തനിക്ക്‌ ബൈഅത്ത്‌ ചെയ്യണമെന്ന്‌ യസീദ്‌ ഉത്തരവിറക്കുകയും ചെയ്‌തു. ഉസ്‌മാന്‍(റ)വിന്റെ ഘാതകന്‌മാരെ ചൊല്ലി ഇമാം അലി(റ)വും മുആവിയ(റ)വും തമ്മില്‍ നില നിന്നിരുന്ന ഒരു അഭിപ്രായ വ്യത്യാസത്തില്‍ നിന്നും ഉടലെടുത്ത വൈരാഗ്യ മനോഗതിയാണ്‌ മുആവിയയുടെ മകനായ യസീദിനെകൊണ്‌ട്‌ അങ്ങനെ ഒരു ഉത്തരവിറക്കാന്‍ പ്രേരിപ്പിച്ചത്‌. 

മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍

പ്രപഞ്ചചരിത്രത്തിലെ പ്രധാനമായ നിരവധി കാര്യങ്ങള്‍ മുഹര്‍റം പത്തിന്‌ സംഭവിച്ചതായും സംഭവിക്കാനുള്ളതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത്‌ ചുവടെ :
  • ജിബ്രീല്‍ (അ) എന്ന മാലാഖയെ സൃഷ്ടിച്ചു.
  • ദുന്‍യാവിനെ സൃഷ്ടിച്ചു.
  • പ്രഥമമായി മഴ വര്‍ഷിച്ചു.
  • ഭൂമിയിലേക്ക്‌ ആദ്യമായി അനുഗ്രഹം ചൊരിഞ്ഞു.
  • ആദം നബി(അ)യെ പരിശുദ്ധനാക്കി
  • ഇദ്രീസ്‌ നബി(അ)യെ നാലാം ആകാശത്തിലേക്ക്‌ ഉയര്‍ത്തി 
  • നൂഹ്‌ നബി(അ)യെ കപ്പലില്‍ നിന്ന്‌ പുറത്തിറക്കി.
  • ഇബ്‌റാഹീം നബി(അ)യെ അഗ്നിയില്‍ നിന്ന്‌ രക്ഷപ്പെടുത്തി.
  • യൂസുഫ്‌ നബി(അ)യെ ജയില്‍ മോചിതനാക്കി.
  • യഅ്‌ഖൂബ്‌ നബി(അ)ക്ക്‌ കാഴ്‌ച തിരിച്ചു കിട്ടി.

ബഹ്‌റൈൻ സമസ്ത ജിദാലി ഏരിയ മുഹറം കാമ്പയിൻ

മനാമ: സമസ്ത കേരള സുന്നി ജമാഅത്ബഹ്‌റൈൻ കമ്മിറ്റി നടത്തുന്ന മുഹറം ക്യാമ്പൈന്റെ ഭാഗമായി സമസ്ത ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏരിയ സമ്മേളനത്തിൽ ജീവിതം വിശുദ്ധിയുടെ വഴിയിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അൻസാർ അൻവരി കൊല്ലം പ്രഭാഷണം നടത്തി. മുഹമ്മദ്‌ മുസ്ലിയാർ എടവണ്ണപ്പറ അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ മുസ്ലിയാർ കാവന്നൂർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.എം.പി സൈദലവി മുസ്ലിയാർ,സലിം ഫൈസി,ഹംസ അൻവരി മോളൂർ,അസീസ്‌ മുസ്ലിയാർ കാന്തപുരം, മൂസ മുസ്ലിയാർ വണ്ടൂർ, സമസ്ത കേന്ദ്ര കമ്മിറ്റി ജെനറൽ സെക്രട്ടറി എസ്‌.എം.അബ്ദുൽ വാഹിദ്,ട്രഷറർ വി.കെ.കുഞ്ഞി മുഹമ്മദ്‌ ഹാജി, സെക്രട്ടറിമാരായ ഷറഫുദ്ദീൻ

മുഹര്‍റം: ആചാരവും അനാചാരവും

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ: വര്‍ഷം 61-ാം മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ് ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267) ........... ലേഖനത്തിന്റെ തുടര്ച്ചക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

കേരളത്തിലും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം 1, ചൊവ്വാഴ്‌ച, ആശൂറാഅ²്‌ ദിനം നവം.14ന്‌ വ്യാഴാഴ്‌ച

കോഴിക്കോട് : കാപ്പാട് മാസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) മുഹറം ഒന്നായും നവ: 14 വ്യാഴം മുഹറം പത്തായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഇതടിസ്ഥാനത്തില്‍ കേരളത്തില്‍ താസൂആഅ²്‌, ആശൂറാഅ²്‌ ദിനങ്ങള്‍ യഥാക്രമം നവം.13,14(ബുധന്‍, വ്യാഴം) ദിവസങ്ങളിലായിരിക്കും.
'അല്‍ റിയാദ്‌' വെബ്‌ സൈറ്റ്  റിപ്പോര്ട്ട് 
അതേ സമയം ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത്‌ ഇന്ന്‌ (ചൊവ്വാഴ്‌ച) മുതലാണെന്ന്‌ സൌദി സുപ്രിം കോടതി പ്രത്യേക വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഇന്ന്‌ സൌദിയടക്കമുള്ള ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലെ കലണ്ടറുകളില്‍ മുഹര്‍റം 2 ആണ്‌. എന്നാല്‍ സൌദിയിലെവിടെയും ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി ഇന്ന്‌ (5–5–2013, ചൊവ്വാഴ്‌ച) മുഹര്‍റം 1 (1435 മുഹറം 1) ആയി കണക്കാക്കണമെന്ന്‌ അറിയിക്കുകയായിരുന്നു. വിശദാംശങ്ങള്‍ക്ക്‌ സൌദി സുപ്രിം കോടതി അറിയിപ്പ്‌ പ്രസിദ്ധീകരിച്ച അല്‍ റിയാദ്‌ പത്രത്തിന്റെ വെബ്‌ സൈറ്റ്  റിപ്പോര്ട്ട് കാണുക.

മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.
എന്നാല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ, ജനമനസ്സുകളില്‍ മുഹര്‍റത്തിന്റെ സ്മരണകള്‍ ജ്വലിപ്പിച്ചു നിറുത്തുന്ന മഹാസംഭവമായി നമ്മുടെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ധിക്കാരിയും അഹങ്കാരിയും അക്രമിയുമായ ഒരു ഭരണാധികാരിയുടെ ദയനീയ പതനവും, അങ്ങേയറ്റം ദുര്‍ബലമായ ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതെ, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും നടന്ന ദിനം എന്ന നിലക്കാണ് ആശൂറാഅ് ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്.

ഇന്ന് മുഹര്‍റം 10; ആശൂറാ ദിനം


മുഹറം: വിശ്വാസികളുടെ വിജയകാലം

വിശാലമായ അനുഭവങ്ങളുടെയും ഉറച്ച ഈമാനിന്റെയും ഊര്‍ജ സ്രോതസ്സായി കാലങ്ങളില്‍ നിന്നു കാലങ്ങളിലേക്ക്‌ നിലക്കാതെ ഒഴുകുകയാണ്‌ മുത്ത്‌ നബിയുടേയും അനുചര ശ്രേഷ്‌ഠരുടേയും ഹിജ്‌റകള്‍. അന്ധതയുടെ ഇരുളടഞ്ഞ വഴികളിലൂടെ ജീവിതം വലിച്ചു കൊണ്ടുപോയ അറേബ്യന്‍ ജനതയുടെ ഹൃദയ ഭൂമിയിലേക്ക്‌ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചവുമായി തിരുറസൂല്‍(സ) ആഗതനായപ്പോള്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരകൃത്യങ്ങളുടെ പരിണിതിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഹിജ്‌റയില്‍ കലാശിച്ചത്‌.
ബഹ്‌റൈന്‍ സമസ്ത മുഹറം ലഖുലേഖ 
ചരിത്രത്തിന്റെ ഗതിമാറ്റിയ മദീന പലായനം കാലഗണനയില്‍ പുതിയൊരേടു കൂടി സമ്മാനിക്കുകയായിരുന്നു. ഹിജ്‌റ വര്‍ഷം എന്ന്‌ ആധുനിക മനുഷ്യനറിയുന്ന വര്‍ഷാരംഭം അന്നു മുതലായിരുന്നു. പാലായനം നടന്നത്‌ റബീഉല്‍ അവ്വലിലാണെങ്കിലും സൌകര്യാര്‍ത്ഥം ഒന്നാം മാസമായി മുഹറം അംഗീകരിക്കപ്പെടുകയായിരുന്നു.
ഹിജ്‌റ 1433 നമ്മോട്‌ വിടപറഞ്ഞു. ഭൂമിയില്‍ ഒരു വര്‍ഷം കൂടി പിന്നിട്ടു. മറ്റൊരു പുതുവര്‍ഷപ്പുലരിക്ക്‌ സാക്ഷിയാവുകയും ചെയ്‌തു. ആയുസ്സിന്റെ പുസ്‌തകത്തിലെ പുതിയൊരു മുഹറം; ഒട്ടനവധി ഇസ്‌ലാമിക ചരിത്രങ്ങള്‍ക്ക്‌ സാക്ഷിയായ മാസം. മുസ്‌ലിംമിന്റെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഒത്തിരി സമ്മിശ്രവികാരങ്ങളും പ്രതികരണങ്ങളും സൃഷ്‌ടിക്കുന്നു.

ബഹ്‌റൈന്‍ സമസ്ത മുഹര്‍റം ക്യാമ്പ്‌ ഇന്ന് മുതല്‍


മുഹര്‍റം: ആചാരവും അനാചാരവും

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ: വര്‍ഷം 61-ാം മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ് ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267)

കേരളത്തിലും ഗള്‍ഫിലും മുഹറം 10 നവംബര്‍ 24 ന് ശനിയാഴ്ച്ച


കോഴിക്കോട്/ജി.സി.സി. : ദുല്‍ഹിജ്ജ 29 ന് ബുധനാഴ്ച്ച അസ്തമിച്ച രാത്രി മാസപ്പിറവി കണ്ടതായി സ്വീകര്യ യോഗ്യമായ വിവരം ലഭിച്ചതിന്റെ അറ്റിസ്താനത്തില്‍ മുഹറം 1 നവംബര്‍ 15 വ്യാഴാഴ്ച്ചയും മുഹറം 10 നവംബര്‍ 24 ശനിയാഴ്ച്ചയായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരല്‍;ഇ ശിഹാബ് തങ്ങള്‍ , സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.  മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ മുഹറം 10 ശനിയാഴ്ച യായിരിക്കുമെന്ന സൗദി മത കാര്യ വിഭാഗത്തിന്‍റെ അറിയിപ്പിനെ തുടര്ന്ന് ജി.സി.സി യിലെ ഇതര രാഷ്ട്രങ്ങളിലും മുഹറം 10 ശനിയാഴ്ചയി പ്രഖ്യാ പിച്ചി ട്ടുണ്ട്.