"മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളി ആത്മീയശോഷണം"- അബ്ബാസലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍നിന്നും മഹല്ലുകളില്‍നിന്നും കുടിയിറങ്ങിപ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി ആത്മീയശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മമ്പുറം തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണപരമ്പരയുടെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. എം.കെ. അലി മൗലവി ഇരിങ്ങല്ലൂര്‍, അസ്ഹുദവി എന്നിവര്‍ സംസാരിച്ചു. വി.പി. അബ്ദുള്ളക്കോയ തങ്ങള്‍ മമ്പുറം, കെ.സി. മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മൂക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സെയ്തലവി ഹാജി, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, യൂസുഫ് ഫൈസി മേല്‍മുറി, സയ്യിദ് ഫൈസല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.അനുസ്മരണ പ്രഭാഷണവും ദുആ മജ് ലിസും നാളെ നടക്കും നേര്‍ച്ച ചൊവ്വാഴ്ച സമാപിക്കും.
