ഷാര്‍ജയിൽ 'ഗള്‍ഫ് സത്യധാര' പവലിയന്‍ അബ്ദുള്ള കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു

ഷാര്‍ജ : ഷാര്‍ജ എക്സ്പോ സെന്ററില്‍ ഈ മാസം ആറിന്ന് ആരംഭിച്ച ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഗള്‍ഫ് സത്യധാര പവലിയനില്‍ കോണ്‍ഗ്രസ്സ് നേതാവും എം.എല്‍ എയുമായ അബ്ദുള്ള കുട്ടി സന്ദര്‍ശനം നടത്തി. ദിനേന ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സത്യധാര പവലിയനില്‍ അബ്ദുള്ള കുട്ടിയുടെ സന്ദര്‍ശനം പ്രവര്‍ത്തകരിലും സന്ദര്‍ശകരിലും ആവേശമുണ്ടാക്കി. 
സത്യധാരയുടെ ഏതാനും ലക്കങ്ങള്‍ ശേഖരിച്ചാണ് എം.എല്‍.എ മടങ്ങിയത്. എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ സെക്രെട്ടറി ഹുസൈന്‍ ദാരിമി, ദുബൈ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍,സല്‍മാന്‍ അസ്ഹരി എന്നിവര്‍ വരവേറ്റു.