ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം ഐ സി കമ്മിറ്റി സഹഭാരവാഹികളായ ടി ഡി അഹ്മദ് ഹാജി,ജലീല്‍ കടവത്ത്, സ്വാലിഹ് മുസ്ലിയാര്‍ എന്നിവര്‍ക്ക് ബോംബൈ മുസ്ലിം ജമാഅത്ത് ഊഷ്മള സ്വീകരണം നല്‍കി. ബോംബൈ മുസ്ലിം ജമാഅത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് കുഞ്ഞി കീഴൂര്‍,ഹാജി അബ്ദുല്ല ഹുസൈന്‍, എം എ ഖാലിദ്,കല്ലട്ര ഇബ്രാഹിം,കല്ലട്ര ശരീഫ് എന്നിവര്‍ സംബന്ധിച്ചു.