ശൈഖുനാ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ അന്തരിച്ചു; കബറടക്കം ഇന്ന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍

മാങ്കടവ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും കാംബസാര്‍ മുദരിസുമായ കെ എന്‍ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ (70) നിര്യാതനായി. ആലുവ, തൊടുപുഴ, വടകര എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരേതനായ താജുദീന്‍ അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ ഹജ്ജുമ്മ, മക്കള്‍: നസീമ, ഹാഫിള് മുഹമ്മദ് ശരീഫ് (മലേഷ്യ), ഫള്ലുറഹ്മാന്‍, അബ്ദുറഹ്മാന്‍ (ഷാര്‍ജ), അബുല്‍ ഹസന്‍ അലി ശാദുലി അല്‍ ഖാസിമി (മുദരിസ് നീലേശ്വരം മര്‍ക്കസ് ശരീഅത്ത് കോളേജ്), ഉബൈദ് (കാംബസാര്‍ ദര്‍സ് വിദ്യാര്‍ഥി), അബ്ദുല്‍ ഫത്താഹ്. മരുമക്കള്‍: വി വി മുഹമ്മദലി മൌലവി (ഖത്തീബ് കാംബസാര്‍ മുഹ്യുദ്ദീന്‍ മസ്ജിദ്) ഫൌസിയ, ആയിഷ, ആദില. സഹോദരങ്ങള്‍: കെ എന്‍ മുഹമ്മദ് ഫാസി മൗലവി (ശാദുലി ഖലീഫ, വൈസ് പ്രസിഡണ്ട്, ദാറുല്‍ഹസനാത്ത്), അബ്ദുല്‍ ഖരീം, ശാദുലി, സഫിയ, റുഖിയ, അസ്മ, ജമീല.