സമസ്ത മലപ്പുറം മണ്ഡലം പണ്ഡിത സംഗമം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മണ്ഡലം തല പണ്ഡിത സംഗമം മലപ്പുറം സുന്നി മഹലില്‍ നടന്നു. ഒ.ടി മൂസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എംടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്) സി.ടി യൂസുഫ് മുസ്‌ലിയാര്‍ ഇരുമ്പുഴി, അബ്ദുല്ല ദാരിമി വളമംഗലം, എന്‍.വി മുഹമ്മദ് ബാഖവി (വൈ.പ്രിസിഡന്റ്) ഇ.കെ ഹസന്‍ കുട്ടി ബാഖവി (ജന: സെക്രട്ടറി) ഇ.പി അഹ്മദ് മുസ്‌ലിയാര്‍ (വര്‍ക്കിംഗ് സെക്രട്ടറി) സി.കെ മൊയ്തീന്‍ ഫൈസി, ജലീല്‍ സഖാഫി പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുടിക്കോട് (ജോ: സെക്രട്ടറി) ഒ.പി അബൂബക്കര്‍ ഫൈസി (ട്രഷറര്‍). ടി.പി ഇപ്പ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ച് കോഴ തങ്ങള്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അരിപ്ര അബ്ദുറഹിമാന്‍ ഫൈസി, പി. ഹൈദ്രൂസ് ഹാജി പ്രസംഗിച്ചു. പി.കെ ലത്തീഫ് ഫൈസി സ്വാഗതം പറഞ്ഞു.