സമസ്ത മലപ്പുറം മണ്ഡലം പണ്ഡിത സംഗമം നാളെ (വെള്ളി) സുന്നി മഹലില്‍

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ തീരുമാന പ്രകാരം മണ്ഡലം തോറും സമസ്ത രൂപീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിലെ സമസ്ത പണ്ഡിത കണ്‍വെന്‍ഷന്‍ നാളെ (വെള്ളി) 4 മണിക്ക് സുന്നി മഹലില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.