ആരാധനക്കാളില്ല; ബ്രിട്ടനില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് മുസ്ലിംകള്‍ക്ക് വിറ്റു

ബര്‍മിങ്ഹാം : ആരാധനക്ക് ആളെ കിട്ടാത്തതിനെ തുടര്‍ന്ന് ക്രിസ്ത്യന്‍ ചര്‍ച്ച് ഇസ്ലാം മത വിശ്വാസികള്‍ക്ക് വിറ്റു. ബ്രിട്ടനിലെ ബര്‍മിങ്ഹാം അതിരൂപതക്കു കീഴിലുള്ള കോബ്രിഡ്ജ് ഇടവകപ്പള്ളിയാണ് പരിസര വാസികളായ മുസ്ലിംകള്‍ക്കു വിറ്റതെന്ന് ബ്രിട്ടീഷ് പത്രമായ കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികളായ ആരാധകരില്ലാത്തതു കാരണം 2012 മുതല്‍ അടഞ്ഞുകിടന്നിരുന്ന ചര്‍ച്ചാണിത്
1930ല്‍ സ്ഥാപിതമായ ചര്‍ച്ച് വില്‍ക്കുകയെന്നത് ഏറെ മനോവേദനയുണ്ടാക്കുന്നതാണെങ്കിലും അതിരൂപതക്കു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പണം മുസ്ലിംകള്‍ ഓഫര്‍ ചെയ്തതിനാലാണ് മസ്ജിദ് നിര്‍മാണത്തിനായി ചര്‍ച്ച് നല്‍കുന്നതെന്നും അതിരൂപത വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3000 കാത്തലിക് ചര്‍ച്ചുകളുള്ള ബ്രിട്ടനില്‍ 1500ലധികം മസ്ജിദുകളുണ്ട്.