ശൈഖുനാ പാറന്നൂര്‍; പാണ്‌ഢിത്യത്തിന്റെ ഔന്നിത്യത്തിലും ലാളിത്യം കൈവിടാത്ത വ്യക്തിത്വം-സമസ്‌ത

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ
പാണ്‌ഢിത്യത്തിന്റെ ഔന്നിത്യത്തില്‍ എത്തിയിട്ടും ലാളിത്യം കൈവെടിയാതെ പതിറ്റാണ്ടുകള്‍ സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേത്യ രംഗത്ത്‌ വിരാജിച്ച പി.പി ഉസ്‌താദിന്റെ ദേഹ വിയോഗത്തില്‍ സമസ്‌ത കേരള സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ ആനക്കര സി. കോയക്കൂട്ടി മുസ്ലിയാര്‍, ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അനുശോചിച്ചു.
സമസ്‌ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ്‌
നിരവധി വര്‍ഷങ്ങളായി സമസ്‌ത കേരളഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ്‌ അംഗമെന്ന നിലയില്‍ മദ്രാസ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച പി.പി ഉസ്‌താദിന്റെ മരണം തീരാ നഷടമാണെന്ന്‌ സമസ്‌ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ട്‌ പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ ജന സെക്രെട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അനുശോചിച്ചു.
സുന്നി യുവ ജന സംഘം 
എല്ലാ പ്രതിസന്ധികളിലും പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ നല്‍കി സമസ്‌തക്ക്‌ എന്നും താങ്ങും തണലുമായി കര്‍മ്മ രംഗത്ത്‌ നേത്യ പ്രതിഭയായിരുന്നു പി.പി എന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും ജന സെക്രട്ടറി പ്രൊഫസര്‍ കെ ആലികുട്ടി മുസ്ലിയാരും അനുശോചിച്ചു
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
പതിറ്റാണ്ടുകളോളം തന്റെ മുമ്പില്‍ വിജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ തേടിയെത്തിയ ശിഷ്യഗണങ്ങളെ ആത്മീയതുയുടെ ആത്മ നിര്‍വ്യതിയിലേക്ക്‌ സ്‌ഫുടം ചെയ്‌ത്‌ സംസ്‌കരിച്ചെടുത്ത പണ്ഡിത പ്രതിഭ പി.പി ഉസ്‌താദിന്റെ നിര്യാണത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം സ്വാദിക്‌ മുസ്ലിയാര്‍ ജന സെക്രട്ടറി ഡോ. ബഹാ ഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി അനുശോചിച്ചു
എസ്‌.കെ.എസ്‌.എസ്‌. എഫ്‌ 
വിജ്ഞാനത്തിന്റെ വ്യാപനത്തിലും പ്രചരണത്തിലുമായി ഒരു പുരുഷായുസ്‌ മുഴുവന്‍ ഉഴിഞ്ഞ്‌ വെച്ച ജീവിതമായിരുന്നു പാറന്നൂര്‍ ഉസ്‌താദിന്റേതെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആണ്‍കുട്ടികളെ മുഴുവന്‍ ദീനീ പണ്ഡിതരാക്കിയും ഒരു മകനെ പണ്ഡിതനായ ഭിഷഗ്വരനാക്കിയും ഉസ്‌താദ്‌ കാണിച്ച മാത്യക എല്ലാവര്‍കും മാത്യകയാണെന്ന്‌ സമിതി അഭിപ്രായപെട്ടു.
എസ്‌.എം.എഫ്‌
തന്റെ ജീവിത കാലത്ത്‌ താന്‍ ഖാളിയും ഖത്വീബുമായ മഹല്ലുകളില്‍ സംഘടനാ സംവിധാനത്തിന്റെ വഴിയില്‍ കൊണ്ടുവരാനും ഉലമ–ഉമറ കൂട്ടായ്‌മയുടെ ഭാഗമാണെന്നും നിലകൊള്ളുകയും ചെയ്‌ത പാറന്നൂര്‍ ഉസ്‌താദിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന്‌ എസ്‌.എം.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അനുശോചന കുറിപ്പില്‍ അറിയിച്ചു