''സുപ്രഭാതം ദിനപത്രം'' പ്രഖ്യാപനമായി.. ആഗസ്റ്റ്‌.1ന് മുതൽ പത്രം പുറത്തിറങ്ങും

 മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാവണം -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച്  സമസ്ത ജനറല്‍ സെക്രട്ടറി  സൈനുൽ ഉലമ ചെറുശ്ശേരി  സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു  
കോഴിക്കോട് : സമൂഹത്തിന്റെ നിര്‍ണായകമായ ഘടകമായ മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണായി വര്‍ത്തിക്കുന്നതോടൊപ്പം ധര്‍മബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂലൈ 31ന് പത്രത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.ഇഖ്‌റഅ് പബ്ലികേഷന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്. 
ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,മരക്കാര്‍ മുസ്‌ലിയാര്‍,എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,ഉമര്‍ ഫൈസി മുക്കം,എം.പി മുസ്തഫല്‍ ഫൈസി,ഹാജി കെ മമ്മദ് ഫൈസി,ഓണംപിള്ളി മുഹമ്മദ് ഫൈസി,മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി,പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും എം.എ ചേളാരി നന്ദിയും പറഞ്ഞു.