ആത്മഹത്യ ചെയ്തുവെന്നത് തികച്ചും കെട്ടുകഥ; സി.ബി.ഐ.
കഥ മെനയുന്നത് സ്വധീനിച്ച ആർക്കോ വേണ്ടിയാണ്
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണം ആത്മഹത്യ യാക്കി ത്തീര്‍ക്കാന്‍ സി.ബി.ഐ.നടത്തുന്ന നീക്കം ശരിയല്ല. പക്ഷം പിടിക്കാത്ത നിസ്പക്ഷ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തി മരണ കാരണവും, കാരണക്കാരെയും കണ്ടെത്തണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ ഉസ്താദ് പിണങ്ങോട് അബൂബക്കര്‍ പത്ര ക്കുറിപ്പിൽ അറിയിച്ചു.
ഉസ്താദിന്റെ മരണത്തിന്റെ തൊട്ട് മുമ്പുള്ള ദിവസങ്ങള്‍ ദുഃഖാകുലനായി കാണപ്പെട്ടതും, രോഗവും, പിതാവിന്റെ കബറിടം സന്ദര്‍ശിച്ചതുമുള്‍പ്പെടെയുള്ള കാരണങ്ങളാണ് ആത്മഹത്യയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം.
അദ്ദേഹത്തിന്റെ വടിയും, ചെരിപ്പും, തലപ്പാവും കടല്‍ കരയിലെ പാറക്കല്ലില്‍ വന്‍വേലിയേറ്റം ഉണ്ടായിട്ടും ഒലിച്ചുപോവുകയോ നനയുകയോ ചെയ്തില്ലന്നതും ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും വിശദ പഠനത്തിന്റെ പരിശോധനക്ക് വിധേയമാക്കിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകളുള്ളത് രേഖപ്പെടുത്തിട്ടുണ്ട്. മുറിവിന്റെ കാരണം സി.ബി.ഐ.പരിശോധിച്ചിട്ടില്ല.
സര്‍വ്വാദരണീയനും, സൂക്ഷമശാലിയും പൂര്‍വ്വോപരി പരിപൂര്‍ണ്ണ മത ഭക്തനുമായ അബ്ദുല്ല മുസ്‌ലിയാര്‍ സ്വയം മരണം വരിച്ചു എന്നത് തികച്ചും കെട്ടുകഥയാണ്. സ്വാധീനമുള്ള ആര്‍ക്കോ വേണ്ടിയാണ് സി.ബി.ഐ. ഇല്ലാ കഥ മെനയുന്നത്.
കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ സി.ബി.ഐ.ഉദ്യോഗസ്ഥര്‍ സുഖവാസ മനുഷ്ടിച്ച് നടത്തിയ അന്വേഷണം പ്രഹസനമാണ്.
ബുര്‍ദ കവിതയുടെ പരിഭാഷയിലെ ഒരുവരി എടുത്തു ആത്മഹത്യാ കുറിപ്പാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കവും, പ്രാഥമിക പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ തിരക്കിട്ട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം നടപടിയും സി.ബി.ഐ. അന്വേഷിച്ചതായി അറിവില്ല. മഹാനായ ഒറു പണ്ഡിതനെ വകവരിത്തിയ ശക്തികളാരായാലും കണ്ടെത്താന്‍ ആത്മാര്‍ത്ഥ ശ്രമങ്ങളാണ് വേണ്ടതെന്നും പത്ര ക്കുറിപ്പിൽ അറിയിച്ചു.