നന്ദകുമാർ അന്വേഷിച്ച മുഴുവന്‍ കേസുകളുടേയും ഉദ്ധേശശുദ്ദിയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്
കാസറകോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാത കത്തെകുറിച്ച് സി.ബി.ഐ. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വാസ്തവാ വിരുദ്ധവും തിരുവനന്തപുരം യൂണിറ്റ് സി.ബി.ഐ. അഡീഷണല്‍ എസ്.പി. നന്ദകുമാരന്‍ നായരുടെ ഭാവനാ പത്രവുമാണെന്ന് എസ്.കെ. എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകമാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ട് പോലും അടുത്ത കാലങ്ങളിലായി നന്ദകുമാരന്‍ നായര്‍ അന്യോഷിച്ച സമ്പത്ത് കൊലക്കേസും മലബാര്‍ സിമന്റ് ഡയറക്ടര്‍ ശശീന്ദ്രന്‍ നായരുടെ വധവും ആത്മഹത്യ ആണെന്നാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി അദ്ധേഹത്തെ ശാസിക്കുകയും റിപ്പോര്‍ട്ട് തള്ളുകയും ചെയ്തിട്ടുണ്ട്.ഇദ്ധേഹം അന്യോഷിച്ച മുഴുവന്‍ കേസുകളുടേയും ഉദ്ധേശശുദ്ദിയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ഇത് കാരണമാണ് ശിക്ഷാ നടപടി എന്ന നിലയില്‍ നന്ദകുമാരന്‍ നായരെ ബോംബെ സി.ബി.ഐ. യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.ഈ നന്ദകുമാരന്‍ നായരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് ഖാസി കേസും അന്യോഷിച്ചത്.ആയതിനാല്‍ ഖാസി കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയൊരു ടീമിനെ കൊണ്ട് അന്യോഷണം നടത്തണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.