ഖാസിയുടെ മരണം; സി.ബി.ഐ.റിപ്പോര്‍ട്ടിനെതിരെ SKSSF പ്രതിഷേധ പ്രകടനം ഇന്ന് വൈകിട്ട് 4 മണിക്ക് കാസറകോട് ടൗണില്‍

കാസറകോട്:സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊല പാതകത്തെകുറിച്ച് സി.ബി.ഐ.ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് നാല് മണിക്ക് കാസറകോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തും. പുലിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പുതിയ ബസ്റ്റാന്റില്‍ സമാപിക്കും. മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.