മനാമ : സമസ്‌ത മുഹറം കാമ്പയിന്റെ ഭാഗമായ് മനാമ മദ്രസ്സാ ഹാളില്‍ നടന്ന മുഹറം കാമ്പയിന്‍ ശ്രദ്ധേയമായി രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 7 മണിക്ക് സമാപിച്ചു. വിവിധ സെഷനുകളിലായി ക്ലാസ്സുകള്‍ നടന്നു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു, പ്രവാചകര്‍(സ) യുടെ ഒളിച്ചോട്ടമല്ല ഹിജ്‌റ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം അല്ലാഹുവിന്റെ നിയോഗമായിരുന്നു. മക്ക ഇബ്‌റാഹിം നബി (അ)ന്റെ ചരിത്രം തുടിക്കുന്ന ഹറമായത് പോലെ മദീന ഹറമാക്കുകയും മുസ്ലിങ്ങളുടെ തലസ്‌ഥാന നഗരി ആക്കുകയും എന്നത് കൂടി അതിന്റെ രഹസ്യമായിരുന്നു എന്ന് തങ്ങള്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി .
``വിശുദ്ദിയുടെ ജീവിത വഴികള്‍'' എന്ന വിഷയത്തെ ആസ്‌പദമാക്കി അന്‍സാര്‍ അന്‍വരി കൊല്ലം ക്ലാസ്സ്
എടുത്തു. വൈകുന്നേരം 3 മണിക്ക് ഖത്തം ദുആ, മജ്‌ലിസ്സുന്നൂര്‍ എന്നിവയ്ക്ക് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും പ്രമുഖ സൂഫീ വര്യനുമായ ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. സൈതലവി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു, ശഹീര്‍ കാട്ടാമ്പള്ളി സ്വഗതം പറഞ്ഞു. എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, സലീം ഫൈസി, മൂസ മൌലവി, റഷീദ് റഹ്‌മാനി തുടങ്ങിയവര്‍ പങ്കെടുത്തു. വിപുലമായ നോമ്പ് തുറയോട് കൂടി ക്യാമ്പ് സമാപിച്ചു.