മുഹര്റം; കേരളത്തിലും ഗൾഫിലും ആശൂറാഅ²്‌ ദിനം നാളെ, ഇന്ന്‌ താസൂആഅ²്‌


കേരളം/ഗൾഫ്: ഇടവേളക്കു ശേഷം നാട്ടിലും ഗള്‍ഫ്‌ നാടുകളിലും ഒരേ ദിവസം ആരംഭിച്ച മുഹര്‌റം മാസത്തിലെ സുപ്രധാന ദിവസമായ ആശൂറാഅ²്‌ ദിനം (മുഹര്‍റം പത്ത്‌) നാളെയാണ്‌. ഇതോടനുബന്ധിച്ചുള്ള താസൂആഅ²്‌(മുഹര്‍റം 9) ദിനമായ  ഇന്ന്‌ വിശ്വാസികളെല്ലാം  വൃതാനുഷ്‌ഠാനത്തിലാണ്‌. 

മുഹര്‍റം ദിനാചരണവും വിശ്വാസികളും
ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസമാണ്‌ മുഹര്‍റം; ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന്‌ അല്ലാഹു ചെയ്‌ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക്‌ ഈ മാസം സാക്ഷിയാണ്‌.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണെ്‌ടങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്‌ട്‌.
ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ്‌ ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ്‌ സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ്‌ ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ്‌ പിടിക്കല്‍, ആശൂറാഅ്‌ ദിനത്തില്‍ ആശ്രിതര്‍ക്ക്‌ ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്‌ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്‌. ആശൂറാഅ്‌ ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവന്‌ വിശാലത നല്‍കുമെന്ന്‌ ഹദീസില്‍ വന്നിട്ടുണ്‌ട്‌. (ഇആനത്ത്‌ 2/267)

ഹുസൈന്‍(റ)വിന്റെ കൊലപാതക ദു;ഖത്തിലും കര്‍ബലാ സംഭവത്തെ ചൊല്ലിയും വിലപിച്ചും മാറത്തടിച്ചും ശിയാക്കള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരെ രോഷം പൂണ്‌ട നവാസിബ്‌ എന്ന പേരിറിയപ്പെടുന്ന ശാമിലെ ഒരു സംഘം മുഹര്‍റത്തില്‍ മറ്റൊരു അനാചാരമുണ്‌ടാക്കി. തിന്നും കുടിച്ചും കൂക്കിവിളിച്ചും അവര്‍ ആഘോഷിച്ചു. ഈ രണ്‌ടുതരം പ്രവൃത്തിയും അനിസ്‌ലാമികമാണ്‌.
മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഉലമാഅ്‌ ശബ്‌ദിക്കുന്നത്‌ കാണുക: ‘ആശൂറാഇല്‍ സുറമയിട്ടാല്‍ ആ വര്‍ഷം കണ്ണുരോഗം പിടിപെടില്ല. അന്നു കുളിച്ചാല്‍ അക്കൊല്ലം രോഗമുണ്‌ടാകില്ല തുടങ്ങിയ ഹദീസുകള്‍ കള്ള നിര്‍മ്മിതവും കള്ളന്‌മാര്‍ കെട്ടിച്ചമച്ചതുമാണ്‌. (ഫതഹുല്‍ മുഈന്‍)
മുഹര്‍റത്തിലെ സുന്നത്തായ നോമ്പ്‌ ഒമ്പതിലും പത്തിലും മാത്രമല്ല. മുഹര്‍റം ഒന്നു മുതല്‍ പത്തുവരെ നോമ്പ്‌ പിടിക്കല്‍ ശക്തിയായ സുന്നത്താണ്‌. ആ മാസം മുഴുവനും നോമ്പ്‌ പിടിക്കല്‍ സുന്നത്താണ്‌. (ഫതാവല്‍ കുബ്‌റാ 2/79).
നബി(സ)യുടെ പേര മകന്‍ ഹുസൈന്‍(റ)വിനെ കൊല്ലാന്‍ സഹായിച്ചവര്‍ക്കെല്ലാം റബ്ബ്‌ ദുനിയാവില്‍ വെച്ചുതന്നെ ശിക്ഷ നല്‍കിയിട്ടുണെ്‌ടന്നത്‌ ചരിത്രത്തിലെ മധുരമായ സത്യമാണ്‌. നബി കുടുംബത്തിനു ദാഹ ജലം നിഷേധിച്ച പലരും വയറുനിറയെ വെള്ളംകുടിച്ചു മരിച്ചു. മറ്റു ചിലര്‍ വിശപ്പും ദാഹവും സഹിച്ചാണ്‌ മരിച്ചെതെന്ന്‌ മന്‍സൂറുബ്‌നു അംമാര്‍(റ) പറയുന്നു.
കര്‍ബലാ യുദ്ധകാലത്തെ ഇസ്‌ലാമിക ഭരണാധികാരി യസീദുബ്‌നു മുആവിയ(റ) ആയിരുന്നു. അയാള്‍ക്ക്‌ ഹുസൈന്‍(റ)വിന്റെ കൊലയുമായി ബന്ധം സ്‌ഥിരപ്പെട്ടിട്ടില്ലെന്ന്‌ ഇമാം ഗസ്സാലി(റ) ഇഹ്‌യാ 3/121-ല്‍ പറഞ്ഞിട്ടുണ്‌ട്‌. അതുകൊണ്‌ട്‌ അത്‌ ചെയ്‌തന്നോ അതിന്ന്‌ കല്‍പിച്ചുവെന്നുപോലും പറയല്‍ അനുവദനിയമല്ലെന്ന്‌ ഇമാം ഗസ്സാലി(റ) പ്രസ്‌താവിച്ചിട്ടുണ്‌ട്‌. ചരിത്ര ഗ്രന്‌ഥങ്ങളില്‍ ഈ പ്രവര്‍ത്തനം യസീദ്‌(റ) ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത്‌ അവലംബ യോഗ്യമല്ലെന്ന്‌ ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ ഫതാവല്‍ ഹദീസിയ്യ പേജ്‌ 270-ല്‍ പറഞ്ഞിട്ടുണ്‌ട്‌.

മുഹര്‍റമാസം മറഞ്ഞു കാണുന്നതുകൊണേ്‌ടാ മുഹര്‍റം പത്തിന്നു മുമ്പ്‌ വിവാഹം, സല്‍കാരം എന്നിവ നടത്തുതുകൊണേ്‌ടാ ഇസ്‌ലാമില്‍ അതിന്ന്‌ യാതൊരു തെറ്റുമില്ല.
യുദ്ധം നിഷിദ്ധമാക്കുക വഴി അല്ലാഹു പവിത്രമാക്കിയ നാലുമാസങ്ങളിലൊന്നാണ്‌ മുഹര്‍റം. മുഹര്‍റം എന്നാല്‍ നിഷിദ്ധം എന്നാണ്‌ അര്‍ത്ഥം. ഇബ്‌ലീസിന്‌ ഈ മാസത്തിലാണ്‌ അല്ലാഹു സ്വര്‍ഗം നിഷിദ്ധിമാക്കിയത്‌ (ഇആനത്ത്‌ 2/272) അല്ലാഹുവിന്റെ മാസം എന്നറിയപ്പെടുന്ന മുഹര്‍റമാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമുക്ക്‌ തഫീഖ്‌ നല്‍കട്ടെ.
ആശൂറാ ദിനത്തിലെ കര്‍മ്മങ്ങള്‍
ഐഛിക(സുന്നത്ത്‌)വ്രതാനുഷ്‌ഠാനമാണ്‌ ആശൂറാഅ്‌ ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ കാര്യം. നബി(സ്വ)യുടെ കാലത്തും അതിനു മുമ്പും ജൂതന്‌മാര്‍ ആശൂറാഅ്‌ ദിവസത്തിന്‌ പ്രത്യേക പദവിയും പ്രാധാന്യവും നല്‍കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്‌തിരുന്നു. ഇബ്‌നു അബ്ബാസ്‌(റ) വിവരിക്കുന്നു: “നബി(സ്വ) മദീനയിലെത്തിയ ശേഷം ഒരു മുഹര്‍റം പത്തിന്‌ ജൂതന്‌മാര്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ കണ്‌ട്‌ കാരണമന്വേഷിച്ചപ്പോള്‍, ‘മൂസാ നബി(അ)യെ ഫിര്‍ഔനില്‍ നിന്നു രക്ഷിച്ച ദിനമാണതെ’ന്ന്‌ അവര്‍ മറുപടി പറഞ്ഞു. (നബി(സ്വ) മക്കയില്‍ നിന്നു തന്നെ മുഹര്‍റം പത്തിനു വ്രതമെടുക്കാറുണ്‌ടായിരുന്നു. എന്നാല്‍ ജൂതരുടെ മറുപടി കേട്ടപ്പോള്‍) മൂസാ(അ)യുമായി നിങ്ങളെക്കാള്‍ ബന്ധപ്പെട്ടവര്‍ ഞങ്ങളാണെന്ന്‌ പറഞ്ഞുകൊണ്‌ട്‌ ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കാന്‍ മുസ്ലിംകളോട്‌ നബി(സ്വ) നിര്‍ദ്ദേശിച്ചു” (ബുഖാരി, മുസ്ലിം).  എങ്കിലും ജൂത•ാരോടുള്ള അനുകരണം ഇല്ലാതാക്കാന്‍ മുഹര്‍റം 9ന്‌(താസൂആഅ²്‌) കൂടി നോമ്പെടുക്കാന്‍ അവിടുന്ന്‌ ആഹ്വാനം ചെയ്യുകയുണ്ടായി.
അംര്‍ ഇബ്‌നുല്‍ ആസ്വി(റ)യില്‍ നിന്ന്‌ അബു മൂസാ അല്‍മദീനി(റ) ഉദ്ധരിച്ച ഹദീസില്‍ നബി(സ്വ) പറയുന്നു: “ആശൂറാഇന്റെ നോമ്പ്‌ ഒരു വര്‍ഷത്തെ നോമ്പിന്‌ തുല്യമാണ്‌” (ഇര്‍ശാദ്‌:76, അജ്വിബ:50,51). ആശൂറാഅ്‌ ദിനത്തിലെ സ്വദഖ, ഒരു വര്‍ഷത്തെ സ്വദഖകള്‍ക്കു തുല്യമാണെന്നും മേല്‍പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്‌ട്‌.
ജാബിര്‍ ഇബ്‌നു സമുറ(റ) പറയുന്നു: “നബി(സ്വ) ആശൂറാഅ്‌ നോമ്പ്‌ കല്‍പിക്കുകയും അതിനു ഞങ്ങളെ പ്രേരിപ്പിക്കുകയും നോമ്പെടുക്കുന്നുണേ്‌ടായെന്ന്‌ സൂക്ഷ്‌മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്‌ടായിരുന്നു”(മുസ്ലിം). നബി(സ്വ) ഒരു നിലയ്ക്കും ഒഴിവാക്കാത്ത നാലു കാര്യങ്ങളുണ്‌ട്‌. മുഹര്‍റം പത്തിന്റെ നോമ്പും ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പതു ദിവസത്തെ നോമ്പുകളും പ്രതിമാസം മൂന്നു വീതം നോമ്പുകളും സ്വുബ്‌ഹിക്കു മുമ്പുള്ള രണ്‌ടു റക്‌അത്ത്‌ നിസ്‌കാരവുമാണവ (അന്നസാഈ).
ആശൂറാഇനോടൊപ്പം മുഹര്‍റം ഒമ്പതിനും നോമ്പെടുക്കല്‍ സുന്നത്താണ്‌. പത്തിന്‌ ജൂതന്‌മാരും നോമ്പനുഷ്‌ഠിക്കുന്നുണ്‌ട്‌. ആയതിനാല്‍, അവരുമായി വ്യത്യാസപ്പെടുന്നതിനു വേണ്‌ടി ഒമ്പതിനു നോമ്പെടുക്കാന്‍ നബി(സ്വ) കല്‍പിച്ചതായി ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. ഒമ്പതിനും പതിനൊന്നിനും നോമ്പ്‌ നിര്‍ദ്ദേശിച്ചതായി ഇമാം അഃമദും(റ) റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌ (ഇര്‍ശാദ്‌:75, ഇആനത്ത്‌:2/266) ജൂതരോടുള്ള നിസ്സഹകരണമാണല്ലോ ഒമ്പതിന്‌ നോമ്പെടുക്കുന്നതിന്റെ രഹസ്യം. അതിനാല്‍ മുഹര്‍റം പതിനൊന്നിനും നോമ്പ്‌ സുന്നത്തുണ്‌ട്‌(ഫത്‌ഹുല്‍ മുഈന്‍:203, ഖല്‍യൂബീ:2/173, തുഹ ഫ: & ശര്‍വാനീ:3/456).
ആശൂറാഅ്‌ നോമ്പിനു വിവിധ പദവികളുണെ്‌ടന്ന്‌ പണ്‌ഢിതലോകം വിവരിക്കുന്നു. മുഹര്‍റം 9, 10, 11 എ ന്നീ മൂന്നു ദിവസങ്ങളും നോല്‍ക്കലാണ്‌ ഒന്നാം പദവി. ഒമ്പതും പത്തും മാത്രം നോല്‍ക്കല്‍ രണ്‌ടാമതും പത്തുമാത്രം നോല്‍ക്കല്‍ മൂന്നാമതും നില്‍ക്കുന്നു (ഫിഖഹുസ്സുന്ന:1/518). ഒമ്പതിന്‌ നോമ്പനുഷ്‌ഠിക്കാത്തവര്‍ക്കും അനുഷ്‌ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്‌ നോമ്പെടുക്കല്‍ സുന്നത്താണ്‌ (തുഹ്‌ഫ: & ശര്‍വാനീ:3/456, നിഹായ:3/201, ഫത്‌ഹുല്‍ മുഈന്‍:203, ശര്‍ഹു ബാഫള്‌ല്‌ല:2/199). പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ, ഏതെങ്കിലും ഒന്നുമാത്രം അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ ഒമ്പതാണുത്തമം. കാരണം: ജൂതരോട്‌ എതിരാകാന്‍ വേണ്‌ടിയുള്ള ആശൂറാഇന്റെ അനുബന്ധമെന്നതിനു പുറമെ, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത്‌ ദിവസങ്ങള്‍ക്കുള്ള പ്രത്യേക ശ്രേഷ്‌ഠതയിലും ഒമ്പത്‌ ഉള്‍പ്പെടുന്നുണ്‌ട്‌. പതിനൊന്നിന്‌ ഈ ശ്രേഷ്‌ഠതയില്ലല്ലോ. തുഹ്‌ഫ: & ശര്‍വാനീ:3/455,456, ഫത്‌ഹുല്‍ മുഈന്‍:203, 204, ശര്‍ഹു ബാഫള്‌ല്‌ല & കുര്‍ദീ:2/199 മുതലായവ വിലയിരുത്തിയാല്‍ ഇത്‌ ബോധ്യപ്പെടും.
ഏതായാലും ആദം നബി(അ) മുതല്‍ മുഹമ്മദ്‌ നബി(സ്വ) വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്‌മരണീയ സംഭവങ്ങള്‍ക്ക്‌ അല്ലാഹു തിരഞ്ഞെടുത്തത്‌ ഈ ദിവസത്തെയാണ്‌. നൂഹ്‌(അ), ഇബ്‌റാഹീം(അ), യൂസുഫ്‌(അ), യഅ്‌ഖൂബ്‌(അ), മൂസാ(അ),അയ്യൂബ്‌(അ), യൂനുസ്‌(അ), ഈസാ(അ) തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രുശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌. വേദനിക്കുന്ന ഹൃദയത്തോടെ അല്ലാഹുവിലേക്ക്‌ കൈകളുയര്‍ത്തിയ പലര്‍ക്കും പൂര്‍ണ സംതൃ പ്‌തി നല്‍കുന്ന മറുപടികള്‍ മുഹര്‍റം പത്തിന്‌ നാഥന്‍ നല്‍കി. അല്ലാഹുവിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പല ധിക്കാരികളെയും നശിപ്പിച്ചുകൊണ്‌ട്‌ ദീനിനെ സംരക്ഷിച്ച ദിനം കൂടിയാണ്‌ മുഹര്‍റം പത്ത്‌. അതുവഴി, അല്ലാഹുവിന്റെ അനുസരണയുള്ള അടിമകള്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വവും ഉന്നത വിജയവും ഉയര്‍ന്ന പദവികളും ഈ സുദിനത്തില്‍ അല്ലാഹു കനിഞ്ഞരുളുകയുണ്‌ടായി.
ആയതിനാല്‍ ഈ സുദിനങ്ങളെ നോമ്പിനോടൊപ്പം തന്നെ പരമാവധി ആരാധകള്‍ കൊണ്ടു കൂടി ധന്യമാക്കുവാനും തൌബ(പശ്ചാതാപം)യും ഇസ്‌തിഗ്‌ഫാറും(പാപമോചനം) ചെയ്യാനും നാം ശ്രമിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീൻ.
Related Article: മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം
News: കേരളത്തിലും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം 1, ചൊവ്വാഴ്‌ച, ആശൂറാഅ²്‌ ദിനം നവം.14ന്‌ വ്യാഴാഴ്‌ച