
മനാമ : സമസ്‌ത മുഹറം കാമ്പയിന്റെ ഭാഗമായി ഇന്ന് മനാമ മദ്രസ്സാ ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7മണി വരെ ഏകദിന പഠന ക്യാമ്പും ദുആ മജ്‌ലിസ്സും നടത്തപെടുന്നു. രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ``ഹിജ്‌റയുടെ സന്ദേശം'' എന്ന വിഷയത്തെ ആസ്‌പദമാക്കി ഫഖ്‌റുദ്ദീന്‍ തങ്ങളും, ഉച്ചയ്ക്ക് 12 മണിക്ക് ``വിശുദ്ദിയുടെ ജീവിത വഴികള്‍'' എന്ന വിഷയത്തെ ആസ്‌പദമാക്കി അന്‍സാര്‍ അന്‍വരി കൊല്ലം എന്നിവര്‍ ക്ലാസ്സ് എടുക്കും. വൈകുന്നേരം 3 മണിക്ക് ഖത്തം ദുആ, മജ്‌ലിസ്സുന്നൂര്‍ എന്നിവയ്ക്ക് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും പ്രമുഖ സൂഫീ വര്യനുമായ ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. സലീം ഫൈസി, മൂസ മൌലവി, റഷീദ് റഹ്‌മാനി തുടങ്ങിയ പണ്ഡിതര്‍ പങ്കെടുക്കും നോമ്പ് തുറയോട് കൂടി ക്യാമ്പ് സമാപിക്കും