ശാസ്ത്രപുരോഗതിക്ക് ഖുര്‍ആന്‍ പ്രചോദനമായി -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി: ആധുനികശാസ്ത്രത്തിന്റെ പുരോഗതിക്ക് പ്രചോദനം നല്‍കിയത് ഖുര്‍ആനാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒളവട്ടൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ സംഘടിപ്പിച്ച ഹാഫിള് അഹമ്മദ്കബീര്‍ ബാഖവിയുടെ ദ്വിദിന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബായ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത ഹാഫിള് ഖലീലുറഹ്മാന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി.എ. ജബ്ബാര്‍ഹാജി, ബി.എസ്.കെ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.