മക്ക: മക്കയില്‍നിന്ന് മദീനയിലേക്കുള്ള സന്ദര്‍ശകപ്രവാഹം നിന്നതോടെ മക്കയില്‍ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഹജ്ജിന്റെ മുന്നോടിയായി ഇന്നലെ മുതല്‍ മദീനയിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യക്കാരായ ആളുകളുടെ മദീന സന്ദര്‍ശനം ഇനി ഹജ്ജിന് ശേഷമായിരിക്കും. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും മസ്ജിദുല്‍ ഹറാമില്‍ ഈ കുറവ് അനുഭവുപ്പെടുന്നില്ല.

ഹറമിലും മതാഫിലും തിരക്കൊഴിഞ്ഞ സമയം വളരെകുറവാണ്. നട്ടുച്ച സമയത്ത് തിരക്കിന് അല്‍പം ശമനമൊഴിച്ചാല്‍ മറ്റു സമയങ്ങളിലെല്ലാം തിരക്കുതന്നെ. മഗ്‌രിബ്, ഇശാ നിസ്‌കാര സമയങ്ങളിലാണ് ഏറ്റവും...
കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ പലപ്പോഴും തീര്‍ഥാടകരെ നിയന്ത്രിച്ചാണ് ഹറമിലേക്ക് കടത്തിവിടുന്നത്. മുന്‍വര്‍ഷം ഇതേസമയത്ത് ചൂടിന് അല്‍പം ആശ്വാസമായിരുന്നുവെങ്കിലും ഈ വര്‍ഷം ചൂടിന്റെ കാഠിന്യം വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം രാത്രിസമയങ്ങളിലാണ് തീര്‍ഥാടകര്‍ ഏറെപേരും ഉംറയും ത്വവാഫും ചെയ്യുന്നത്. വിപുലീകരണ പ്രവര്‍ത്തനം മൂലം ബാബുല്‍ ഫത്ഹും ഉംറയും അടച്ചതിനാല്‍ മറ്റു കവാടങ്ങളില്‍ തിരക്കേറി. അബ്ദുല്‍ അസീസ് കവാടത്തിലൂടെയും ഫഹദ് കവാടത്തിലൂടെയുമാണ് ഏറെപേരുടെയും സഞ്ചാരം. ബാബുല്‍ ഫത്ഹിലെയും ഉംറയിലെയും സൗകര്യം പരിമിതമായതിനാല്‍ മറ്റിടങ്ങളിലും പതിന്മടങ്ങ് വര്‍ധിച്ചു. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളും ഫഹദ് കവാടത്തിന്റെ ഭാഗത്തേക്ക് ചേര്‍ത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഹാജിമാര്‍ക്ക് മിനയില്‍ ഭക്ഷണ വിതരണത്തിന് ധാരണയായി
മക്ക: ഭക്ഷണ പാചകവാതക നിരോധിത മേഖലയായ അറഫയിലും മിനയിലും ഹജ്ജ് അനുഷ്ഠാന നാളുകളില്‍ ഹാജിമാര്‍ക്കുള്ള ഭക്ഷണ വിതരണ ചുമതല മുതവ്വിഫുമാരുമായി ഹജ്ജ് മിഷന്‍ അധികൃതര്‍ ധാരണയായി. ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ പ്രാതല്‍ ഉള്‍പ്പെടെയുള്ള ആഹാരം തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്തമാണ് ഹജ്ജ് മിഷന്‍ മുതവ്വിഫുമാരെ ഏല്‍പിച്ചിട്ടുള്ളത്. മിനയില്‍ എന്നപോലെ അറഫയിലും പാചകവാതകം ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ആഭ്യന്തര മന്ത്രാലയം ഇത്തവണയും വിലക്കിയിട്ടുണ്ട്. വിറകും മണ്ണെണ്ണയും ഉപയോഗിച്ച് നിരോധിത മേഖലയായ മശാഇറില്‍ ഭക്ഷണം പാചകം ചെയ്യാമെന്ന ബദല്‍സംവിധാനമായിരിക്കും മിനയില്‍ ഭക്ഷണമുണ്ടാക്കുക. ഇതിനായി സര്‍വീസ് സ്ഥാപനങ്ങള്‍ ചില അംഗീകൃത കാറ്ററിങ് സര്‍വീസ് കമ്പനികളുമായി ധാരണയിലായിക്കഴിഞ്ഞത്. ഓരോ മുതവ്വിഫുമാരും അവരവരുടെ കീഴിലുള്ള ഹാജിമാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്‍കൂട്ടി കൂപ്പണുകള്‍ വിതരണം ചെയ്യും.
മിനയിലെ താമസത്തിനിടെ ഭക്ഷണം കിട്ടാതെ ഹാജിമാര്‍ പ്രയാസപ്പെടുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ടെന്റുകളില്‍ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് മിഷന്‍ മുതവ്വിഫുമാരുമായി കരാറുണ്ടാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഭക്ഷണത്തിനായി ഹാജിമാര്‍ അലയേണ്ട അവസ്ഥയായിരുന്നു. പരീക്ഷണമെന്നോണം സ്വകാര്യ കമ്പനിയെ ഭക്ഷണവിതരണത്തിന് ചുമതല നല്‍കിയെങ്കിലും അത് പാടെ പരാജയമായിരുന്നു.
സ്വകാര്യ ഏജന്‍സി വഴി കൂപ്പണ്‍ നല്‍കി ഭക്ഷണ വിതരണത്തിന് സംവിധാനമൊരുക്കിയിരുന്നുവെങ്കിലും അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല, പണം മുന്‍കൂട്ടി നല്‍കി കൂപ്പണ്‍ വാങ്ങിയ ഹാജിമാര്‍ കബളിക്കപ്പെടുകയായിരുന്നു.