എറണാകുളം: നിര്‍ധനരും സമര്‍ത്ഥരുമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ പോളിടെക്‌നിക്കുകളിലെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍, പ്ലസ്ടു, അഫ്ദലുല്‍ ഉലമ പ്രിലിമിനറി എന്നിവയിലെ ആദ്യവര്‍ഷ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ബിപ്ലസോ അതിനു മുകളിലോ ഗ്രെയ്ഡ് ലഭിച്ചിരിക്കണം. സര്‍ക്കാര്‍/ യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ടെക്‌നിക്കല്‍ ഡിപ്ലോമ, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റും പ്രിലി വിദ്യാര്‍ത്ഥികള്‍ യോഗ്യതാപരീക്ഷയുടെ അറ്റസ്റ്റഡ് മാര്‍ക്ക്‌ലിസ്റ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടാതെ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷക്കൊപ്പം വേണം.
പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം 2013 ഒക്ടോബര്‍ 15നു മുമ്പ് അയക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടവ് ഓഫീസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി 682017
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും: http://www.keralastatewakfboard.in