Showing posts with label majeri. Show all posts
Showing posts with label majeri. Show all posts

മഞ്ചേരിയില്‍ സംഭവിച്ചതെന്ത്‌?.SKSSF വിശദീകരണ സമ്മേളനവും പ്രതിഷേധ റാലിയും ഇന്ന്‌ 4 മണിക്ക്‌ മഞ്ചരിയില്‍

മഞ്ചേരി:കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചരിയിലും പരിസര പ്രദേശങ്ങളിവും നടന്ന സംഭവങ്ങളും വിഘടിതരുടെ കുപ്രചരണങ്ങളും വിശദീകരിച്ച്‌ SKSSF സംഘടിപ്പിക്കുന്ന വിശദീകരണ സമ്മേളനവും പ്രതിഷേധ പ്രകടനവും ഇന്ന്‌ മഞ്ചേരിയില്‍ വൈകിട്ട്‌ 4 മണിക്ക്‌ നടക്കും . ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി തുടങ്ങി പ്രമുഖര്‍ സംഭവങ്ങള്‍ വിശദീകരിച്ച്‌ സംസാരിക്കും. 
പരിപാടിയുടെ തല്‍ സമയ സംപ്രേഷണവും തുടര്‍ന്ന്‌ ചര്‍ച്ചയും ബൈലക്‌സ്‌ മെസ്സഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു മൊബൈല്‍ ഹാന്‍സെറ്റുകളിലെ ഇന്റര്‍നെറ്റ്‌ റേഡിയോവിലൂടെയും പരിപാടികള്‍ കേള്‍ക്കാം..

വലിയുല്ലാഹി തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറകിന് ഉജ്ജ്വല സമാപനം

മഞ്ചേരി: വലിയുല്ലാഹി  തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറകിന് സമാപന സമ്മേളനത്തോടെ  ഉജ്ജ്വല സമാപനം.  കഴിഞ്ഞ വ്യാഴാഴ്ച തൃപ്പനച്ചി - പാലക്കാട് കൊടിമരത്തിങ്ങല്‍ ആരംഭിച്ച ഉറൂസ് മുബാറകിന് മുന്നോടിയായി നടന്ന മഖാം സിയാറത്തിന്  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്  .നടന്ന ഖുര്‍ആന്‍ പഠന ശിബിരം,  ടി.പി. അബ്ദുള്ള മതുടര്‍ന്ന് \ശേഷം റഹ്മത്തുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി പ്രഭാഷണം നടത്തി . സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന  മൗലീദ് സദസ്സിന് കെ.കെ. അബ്ദുറഹിമാന്‍ മുസ്‌ല്യാരും എം.പി. മുസ്തഫല്‍ ഫൈസിയും നേതൃത്വം നല്‍കി.