മുന്‍ഗാമികളുടെ പാതയില്‍ സഞ്ചരിക്കുക : SKIC റിയാദ്

റിയാദ് : മുന്‍ഗാമികളുടെ ത്യാഗവും സമര്‍പ്പണവും സത്യസന്ധതയുമാണ് കേരളത്തില്‍ ഇസ്‌ലാമിക സംസ്‌ക്കാരവും മതവിദ്യാഭ്യാസവും പ്രസശംസനീയരൂപത്തില്‍ നിലനില്‍ക്കാന്‍ കാരണമെും അവര്‍ പ്രകടിപ്പിച്ച നീതിയും സത്യസന്ധതയും അവലംബിക്കാന്‍ പുതിയ തലമുറ തയ്യാറാകണമെും എസ്.കെ..സി റിയാദ് സംഘടിപ്പിച്ച പ്രാര്‍ത്ഥനദിനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പൂര്‍വ്വസൂരികളുടെ ഋജുവായപാതയില്‍ സഞ്ചരിക്കാന്‍ പിന്‍ഗാമികള്‍ക്ക് പ്രചോദനമാണ് പ്രാര്‍ത്ഥനദിനമെന്നും അവര്‍ പറഞ്ഞു. 'സമസ്ത സച്ചിതരുടെ പാത' എന്ന വിഷയം ഫവാസ് ഹുദവി പട്ടിക്കാടും 'പൂര്‍വ്വസൂരികളുടെ വഴിയിലൂടെ സഞ്ചരിക്കാം' എന്ന വിഷയം സലീം വാഫി മൂത്തേടവും അവതരിപ്പിച്ചു. അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. അലവിക്കുട്ടി ഒളവട്ടൂര്‍, ഉമര്‍ കോയ യൂണിവേഴ്‌സിററി, കുഞ്ഞുമുഹമ്മദ് ഹാജി ചുങ്കത്തറ തുടങ്ങിയവര്‍ പങ്കെടുത്തു, ഹംസമുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മസ്ഊദ് കൊയ്യോട് സ്വാഗതവും അബദുസ്സലാം ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.