മൊറയൂര്‍ റെയിഞ്ച് ആദര്‍ശ മുഖാമുഖം നടത്തി

മലപ്പുറം : മൊറയൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ആദര്‍ശ മുഖാമുഖത്തില്‍ മുസ്തഫ അശ്റഫി കക്കുപ്പടി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി എന്നിവര്‍ ആദര്‍ശ പ്രഭാഷണം നടത്തി. റെയിഞ്ച് പ്രസിഡന്‍റ് അബ്ദുല്ല മൌലവി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാദിഖ് ഫൈസി അരിമ്പ്ര സ്വാഗതവും ജോ. സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര നന്ദിയും പറഞ്ഞു.