ചെന്നൈ IBAD കോണ്‍ഫറന്‍സ് 16 ന് തുടങ്ങും

കോഴിക്കോട് : SKSSF ഇബാദ് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സ് 16, 17 തീയ്യതികളില്‍ നടക്കും. ചെന്നൈയിലെ മലയാളികള്‍ക്കിടയിലും തദ്ദേശവാസികള്‍ക്കിടയിലും വിവിധ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ് 16 ന് ശനിയാഴ്ച രാത്രി 7 മണിക്ക് എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ SKSSF പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. 17 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ഖാഇദെ മില്ലത്ത് സെന്ററില്‍ നടക്കുന്ന ശില്‍പശാല ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഓര്‍ഗനൈസര്‍മാരായ കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുക്കും. വൈകീട്ട് 5 ന് ദുആ മജ്‌ലിസോടെ സമാപിക്കും. ചെന്നൈ ഇസാലാമിക് സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സൈഫുദ്ദീന്‍ ചെമ്മാട്, റഫീഖ് വയനാട്, മുനീര്‍ ഫിര്‍ദൗസ്, മുസ്തഫ വെളിയങ്കോട്, ശമീര്‍ വാഴക്കാട് പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 00919840018278