മുക്കം: കറുത്തപറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സമസ്ത ആദര്‍ശവിശദീകരണസമ്മേളനം സംഘടിപ്പിച്ചു. സലാംഫൈസി മുക്കം ഉദ്ഘാടനംചെയ്തു. സലീംഫൈസി ഇര്‍ഫാനി കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഉമ്മര്‍ ബാഖവി, നൂറുദ്ദീന്‍ ഫൈസി, ടി.കോയക്കുട്ടി, ഗഫൂര്‍ഫൈസി, സുബൈര്‍ ഫൈസി, മോയിന്‍കുട്ടി, അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.