കുവൈറ്റ്‌ ഇസ്‌ലാമിക് സെന്‍റെര്‍ ഈദ്‌ സംഗമം സംഘടിപ്പിച്ചു .

കുവൈറ്റ്‌ സിറ്റി : ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈറ്റ് ഇസ്‌ലാമിക് സെന്‍റെര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്നേഹ വിരുന്ന്‍ '' മര്‍ഹബ 2012 '' സംഘടിപ്പിച്ചു . പ്രസിഡണ്ട് ഉസ്മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഈദ്‌ സംഗമം ഇല്‍യാസ് മൌലവി ഉദ്ഘാടനം ചെയ്തു .സിദ്ദീഖ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി മുസ്തഫ ദാരിമി ഈദ്‌ സന്ദേശം നല്‍കി .മന്‍സൂര്‍ ഫൈസി, ഹമീദ്‌ അന്‍വരി, ത്വാഹിര്‍ ഫൈസി ,അയ്യൂബ് പുതുപ്പറമ്പ് , ഹസന്‍ ചെറുവത്തൂര്‍ , അബ്ദുറഹ്മാന്‍ കോയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഇസ്‌ലാമിക് സെന്‍റെര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിച്ച ''ഇശല്‍ നിലാവ് ''ചടങ്ങിന്‌ മാറ്റ് കൂട്ടി .ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഹംസ ദാരിമി നന്ദിയുംപറഞ്ഞു.