എസ്.കെ.എസ്.എസ്.എഫ്.മുഅല്ലിം സമാശ്വസ പദ്ധതി ഇന്ന് ആരംഭിക്കും (ശനി)

കാസര്‍കോട് : ജില്ലയിലെ പാവപ്പെട്ട മുഅല്ലിമീങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബായി കാസര്‍കോട് ജില്ലാ കമ്മിറ്റിയപടെ സഹകരണത്തോട്കൂടി നടപ്പിലാക്കുന്ന മുഅല്ലിം സമാശ്വസ പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് (ശനി) കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറാ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിക്കും.പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയില്‍ ജില്ലയിലെ പതിനെന്ന് മേഖലയില്‍നിന്ന് ഒരോ മുഅല്ലിമീങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ദുബായി കമ്മിറ്റി പ്രസിഡണ്ട് ശാഫി ഹാജി ഉദുമ, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍,ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍,മുനീര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിക്കും.