കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണം കോഴിക്കോട് ഖാസി സയ്യിദ്മുഹമ്മദ്‌കോയ ജമല്ലു ലൈവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത എന്ന ആദര്‍ശപ്രസ്ഥാനത്തെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച, കാലത്തിനുമുമ്പെ നടന്ന പണ്ഡിത ശ്രേഷ്ഠനാണ് കാളമ്പാടി ഉസ്താദ് എന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസല്യാര്‍ അധ്യക്ഷത വഹിച്ചു. ശൈഖുനാ ആനക്കര, സി.കോയക്കുട്ടി മുസ്‌ല്യാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, വി. മൂസകോയ മുസ്‌ല്യാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍, എ.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, പി. അബ്ദുള്ളക്കുട്ടി ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും പി.സി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.