തിരുവനന്തപുരം: ഇസ്രായേലിന്റെ പലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ഇസ്‌ലാംമത മദ്രസ അധ്യാപക സംഘടന സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സംഘടനാ സെക്രട്ടറി പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്തു. നാസിമുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇലവുപാലം ഷംസുദീന്‍ മന്നാനി, പാനിപ്ര ഇബ്രാഹിം മൗലവി, അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദു റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം.