പൊന്നാനി സലാമത്തുല്‍ ഇസ്‌ലാം മദ്‌റസ ജൂബിലി സമാപനം ഫെബ്രു.7 മുതല്‍

പൊന്നാനി: സലാമത്തുല്‍ ഇസ്‌ലാം മദ്‌റസ സില്‍വര്‍ ജൂബിലി സമാപനം 2013 ഫെബ്രുവരി 7 മുതല്‍ 10 വരെ നടക്കും. സാസ്‌കാരിക സമ്മേളനം, ചരിത്ര സെമിനാര്‍, മതപ്രഭാഷണ വേദി, പ്രവാസി സംഗമം, ഇസ്‌ലാമിക് റിയാലിറ്റി ഷോ, മാതൃസംഗമം തുടങ്ങിയ പരിപാടികള്‍ക്ക് രൂപം നല്‍കി. സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, പി. ശ്രീരാമകൃഷ്ണന്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹ്മദ്കബീര്‍ ബാഖവി, അബ്ദുല്‍ജലീല്‍ റഹ്മാനി, നൗഷാദ് ബാഖവി തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. സ്വാഗതസംഘം എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഹ്മദ് ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി, എ.വി. ഗഫൂര്‍, എ.കെ. മരക്കാര്‍, അബ്ദുറസാഖ് പുതുപൊന്നാനി, അലി മൗലവി, ഇസ്മായില്‍ കടവനാട്, ഖാസിം, സി.കെ. റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.