ഗഫൂര്‍ അന്‍വരിക്കും സലാം ഫൈസി ഒളവട്ടൂരിനും വെള്ളിയാഴ്ച ദുബായില്‍ സ്വീകരണം

ദുബൈ: സുന്നി ആദര്‍ശ വേദികളിലെ യുവ പണ്ഡിതനും കെ.ഐ.സി.ആര്‍ അഡ്മിനുമായ അബ്ദുല്‍ ഗഫൂര്‍ അന്‍വരിക്കും പ്രഗത്ഭ ഖുര്‍ആന്‍ തഫ്സീര്‍ പണ്ഡിതനും എഴുതുകാരനും ജിദ്ദ ഇസ്ലാമിക്‌ സെന്റര്‍ നേതാവുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരിനും ദുബൈ സുന്നി സെന്റ്രര്‍ സ്വീകരണം നല്‍കും. 16.11.2012 വെള്ളി മഗ്റിബ് നിസ്കാരത്തിന് ശേഷം സുന്നി സെന്റ്ര് അല്‍ ഹുവൈദ മദ്രസ്സയിലാണ് സ്വീകരണ പരിപാടി. ദുബൈയിലെ മുഴുവന്‍ സുന്നി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യാര്‍തിച്ചു.