ഹുസൈന്‍ ഹുദവി താഴേക്കോട് ചെയര്‍മാനായേക്കും

തിരൂരങ്ങാടി: കേംബ്രിജിലെ ഇസ് ലാമിക് അക്കാദമിയും മലേഷ്യയിലെ നാഷണല്‍ സ്‌കോളേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ മലേഷ്യയിലെ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ലക്ചറര്‍ ഡോ. ഷഫീഖ് ഹുസൈന്‍ ഹുദവി താഴേക്കോട് ചെയര്‍മാനാകും. 12നും 13നും മലേഷ്യയിലെ സേലംഗറിലെ ഷാ ആലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം.