സമ്മേളന നഗരിയിലേക്ക് പാണക്കാട് ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ എത്തുന്നു
|
ശംസുല്‍ ഉലമ നഗര്‍-(നന്തി) : "അറിവിന്‍റെ തിരുമുറ്റം; രക്ഷയുടെ പാഥേയം" എന്ന പ്രമേയവുമായി കൊയിലാണ്ടി-നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം 36-ാം വാര്‍ഷിക-12-ാം സന്നദ്ദാന മഹാസമ്മേളനം പ്രൌഡമായ ചര്‍ച്ചകളുമായി ഒരു ദിനം പിന്നിടുമ്പോള്‍ പ്രമേയമുള്‍ ക്കൊണ്ട വിശ്വാസ സാഗരത്തെ കൊണ്ട് നഗരം വീര്‍പ്പു മുട്ടി തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായി നേരത്തെ ആരംഭിച്ച പ്രദര്‍ശനം ഇതിനകം അനേകം പേരെ ആകര്‍ഷിച്ചിട്ടുണ്ട്.
സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണ
ത്തില്‍ ഏര്‍പ്പെട്ട കേരള ഇസ്ലാമിക് ക്ലാസ്സ് റൂം
പ്രവര്‍ത്തകര്‍ വേദിക്കരികിലെ മുന്‍ നിരയില്‍
|
ഇന്ന് (ശനിയാഴ്ച) രാവിലെ 11-ന് ആരോഗ്യശാസ്ത്ര സെമിനാര്‍ ഡോ. ടി.പി. അഷറഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈകിട്ട് മൂന്നിന് വിശ്വാസവേദിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി, എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും. 6.30ന് ആദര്‍ശ വേദിയില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, വി.എം. ഉമ്മര്‍ എം.എല്‍.എ., ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച സമാപന ദിനത്തില്‍ പ്രവാസിസംഗമം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
മൂല്യമുള്ള വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പിന് ശ്രമിക്കണം-മന്ത്രി അബ്‌ദുറബ്ബ്
പൊതുവിദ്യാഭ്യാസത്തില്‍ ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കണമെന്നും മൂല്യമുള്ള വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പിന് എല്ലാവരും പരിശ്രമിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ-്. നന്തി ജാമിയ ദാറുസ്സലാമിന്റെ വാര്‍ഷിക–സന്നദ് ദാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മന്ത്രി കെ.പി. മോഹനന്‍, കെ.പി. അനില്‍കുമാര്‍, ഡോ.സുബൈര്‍ ഹുദവി, റാശിദ് കൂളിവയല്‍, ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ തഖിയുദ്ദീന്‍ ഹൈത്തമി, പി.എം. നിയാസ്, ജലീല്‍ ഫൈസി വെളിമുക്ക്, കെ.വി. അബ്‌ദുഹാജി, കെ.പി. മുഹമ്മദ്‌കുട്ടി ഹാജി, അബ്‌ദുല്‍വഹാബ് ഹൈത്തമി, സയ്യിദ് ഫരീദുദ്ദീന്‍ അല്‍ ഖാസിമി, എ.പി. മുഹമ്മദ് റാഫി ദാരിമി നന്തി എന്നിവര്‍ പ്രസംഗിച്ചു.
ദഅ്‌വാ കോളജ് ദശവാര്‍ഷികോപഹാരം പാണക്കാട് മുനവ്വറലി തങ്ങള്‍ മാണിക്കോത്ത് മമ്മുഹാജിക്കു നല്‍കി പ്രകാശനം ചെയ്‌തു. ഇന്നു നടക്കുന്ന വിശ്വാസവേദി പാണക്കാട് സയ്യിദ് അബ-ാസലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി പ്രസംഗിക്കും. വാര്‍ഷികാഘോഷ പരിപാടികള്‍ നാളത്തെ ബിരുദദാന മഹാസമ്മേളനത്തോടെ സമാപിക്കും.
സമന്വയ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം -രമേശ് ചെന്നിത്തല
സമന്വയ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യമാണെന്നും അത് വിദ്യാഭ്യാസത്തിന്റെ വിശാലമായ ലോകം തുറക്കുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ വാര്‍ഷികാഘോഷത്തിന്റെയും സനദ് ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്, അഡ്വ. കെ.പി. അനില്‍കുമാര്‍, പി.എം. നിയാസ്, ഡോ. സുബൈര്‍ ഹുദവി, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ ഖുറാന്‍ മനഃപാഠമാക്കിയ ഹാഫിളുകളുടെ സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പി. ഇബ്രാഹിം മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു.
പഠന ക്യാമ്പില്‍ നിന്ന് |