മലപ്പുറം : പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. 26ന് വൈകിട്ട് 6.30ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്‌ഘാടനം ചെയ്യും. 27ന് 6.30ന് അനുസ്‌മരണ സമ്മേളനം . 28ന് വൈകിട്ട് നാലിന് നിര്‍ധനരായ ആറു പെണ്‍കുട്ടികളുടെ വിവാഹം, ദിഖ്‌റ് ദുആ സമ്മേളനം എന്നിവ നടക്കും. സനദ്‌ദാനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 29ന് മതസൌഹാര്‍ദ സാംസ്‌കാരിക സമ്മേളനം, ബുര്‍ദ മജ്‌ലിസ് എന്നിവയുണ്ടാകും. 30ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ അന്നദാനം, ഏഴിന് കൂട്ടപ്രാര്‍ഥന എന്നിവയും നടക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് എ.സി. ഉസ്‌മാന്‍, സെക്രട്ടറി മാരാത്തയില്‍ മജീദ്, എ.പി. അബ്‌ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു.