വ്യാജ കേശവും 40 കോടിയുടെ പള്ളിയും; പ്രതികരിക്കേണ്ടത്‌ കാന്തപുരത്തിന്റെ ബാധ്യത: ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.

ബഹ്‌റൈന്‍ കുപ്രചരണങ്ങള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമില്‍ മറുപടി
മനാമ: നബി തിരുമേനനി(സ) യുടെതെന്ന പേരില്‍ വ്യാജകേശം നാട്ടില്‍ ഇറക്കുമതി ചെയ്‌തും അത്‌ സൂക്ഷിക്കാനായി 40 കൂടിയുടെ പള്ളി പണിയാനെന്ന പേരില്‍ ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ്‌ നാടുകളില്‍ നിന്നുമായി 1000 രൂപക്കുതുല്ല്യമായ 10 ദിനാറിന്റെയും അതിന്റെ മുകളിലുമുള്ള കൂപ്പണ്‍ ഉപയോഗിച്ച്‌ ലക്ഷക്കണക്കിനന്‌ രൂപ പിരിച്ചെടുക്കുകയും ചെയ്‌ത കാന്തപുരം എ.പി.അബൂബക്കര്‍ക്ക്‌ മുസ്ലിയാര്‍ക്ക്‌ അവയുടെ കാര്യത്തില്‍ മൌനനം ദീക്ഷിക്കാനാവില്ലെന്നും അവയുടെ നിജസ്ഥിതി വിശ്വാസികള്‍ക്കുമുമ്പില്‍ വ്യക്തമാക്കാന്‍ അദ്ധേഹത്തിന്  ബാധ്യതയുണ്ടെന്നും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ (ബഹ്‌റൈനിലെ ) മനാമയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വ്യാജ കേശത്തെ കുറിച്ചും 40 കോടിയുടെ  പള്ളിയെ കുറിച്ചും പ്രതികരിക്കുന്നില്ലെന്നും  അത്തരം ചോദ്യങ്ങള്‍ അരുതെന്നും കാന്തപുരം  പറഞ്ഞിരുന്നു. 
വാസ്തവത്തില്‍ പ്രസ്തുത മുടി വ്യാജമാണെന്ന്മറ്റാരെക്കാളും കാന്തപുര ത്തിനു അറിയാമെന്നതാണിത് വ്യക്തമാക്കുന്നത്‌. അല്ലായിരുന്നെങ്കില്‍ 'തിരുകേശത്തെ'കുറിച്ചുള്ള 'തെറ്റിധാരണകള്‍'അകറ്റാന്‍ അദ്ദേഹം തയ്യാറാവണ മായിരുന്നു.
മാത്രവുമല്ല, വിവാദ വ്യാജ കേശം ബോംബെയിലെ ജാലിയാവാലയില്‍ നിന്നു ലഭിച്ചതാണെന്ന്‌ നേരത്തെ തന്നെ കാന്തപുരം സമ്മതിച്ചതാണ്‌. എന്നാല്‍ ജാലിയാ വാലിയയുടെ പക്കലുള്ളവ യഥാര്‍ത്ഥ തിരുകേശങ്ങളെല്ലെന്ന്‌ അവിടെ ചെന്ന്‌ അനേന്വഷിക്കുകയും വില കൊടുത്തു വാങ്ങി ക്കൊണ്ടു വന്ന്‌ കോഴിക്കോട്‌ പരീക്ഷിക്കുകയും ചെയ്‌ത എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേന്ദ്ര നേതാക്കള്‍ തെളിവുകള്‍ നിരത്തി പ്രഖ്യാപിച്ചതുമാണ്‌.
വ്യാജ കേശ ശേഖ
രണത്തില്‍ നിന്ന്
എന്നാല്‍ ഇപ്പോള്‍ അതേ കുറിച്ചോ 40 കോടിയുടെ പള്ളിയെ കുറിച്ചോ ഒന്നും ഊരിയാടാത്ത കാന്തപുരം അവ വകമാറ്റിചിലവഴിച്ച്‌ 'നോളജ്‌ സിറ്റി'യെന്ന പേരില്‍ പണം പറ്റാനുള്ള പുതിയ തട്ടിപ്പുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ്‌..
കാന്തപുരത്തിന്റെ ഈ രംഗപ്രവേശനവും ചൂഷണവും വിശ്വാസികള്‍ തിരിച്ചറിയണമെന്നും വ്യാജ കേശ വിഷയത്തില്‍ പ്രവാചക സ്നേഹികള്‍ക്ക് പിന്തിരിയാനാവില്ലെന്നും അവ തിരിച്ചു നല്‍കി അദ്ദേഹം  മാപ്പപേക്ഷിക്കും ഈ ജിഹാദ് തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
 ബഹുമാനപ്പെട്ട സമസ്‌ത നേതാക്കളെ ആക്ഷേപിച്ചും സമുദായത്തില്‍ അനൈക്യമുണ്ടാക്കിയും ഇക്കാലമത്രയും പ്രവര്‍ത്തിച്ച അദ്ധേഹമിപ്പോള്‍  ഐക്യത്തെ കുറിച്ച് മീഡിയക്കു മുന്പില്‍ മാത്രം വാചാലനാകുന്നതും തന്‍റെ കൈമോശത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതും സമുദായം തിരിച്ചറിയണമെന്നും അദ്ധേഹത്തിനെതിരായ ബഹുമാനപ്പെട്ട കണ്ണിയ്യത്തു സ്‌താദിന്റെ പ്രാര്‍ഥന നാം മറക്കരുതെന്നും  നേതാക്കള്‍ ഓര്‍മിപ്പിച്ചു.
സമസ്ത പ്രസിഡന്റ്‌ എന്ന പേരില്‍ ഉള്ളാള്‍ തങ്ങളെ ഇവിടെ വെച്ച് ഇപ്പോള്‍  'ആദരിക്കുന്ന' ചടങ്ങിനെകുറിച്ചും അവയുടെ അന്തര്‍ നാടകങ്ങളെ  കുറിച്ചും ഇന്ന് രാത്രി  ഇന്ത്യന്‍ സമയം രാത്രി 12.30(സൗദി-ബഹ്‌റൈന്‍ സമയം 10 മണി) മുതല്‍ കെ.എം.എസ് മൌലവിയുടെ നേത്രത്വത്തില്‍ ക്ലിപ്പിംഗ് സഹിതം ഓണ്‍ലൈനിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വിശദീകരണ പ്രഭാഷണം ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.