ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അനുശോചിച്ചു

മനാമ: കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ സയ്യിദ്‌ പൂക്കോയ തങ്ങളുടെ ഭാര്യാ സഹോദരന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങളുടെയും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌. എസ്‌.എഫ്‌ വര്‍ക്കിംഗ്‌ സെക്രട്ടറി മൌസല്‍ മൂപ്പന്റെ പിതാമഹന്‍ തിരൂര്‍ ബാവു മൂപ്പന്റെയും നിര്യാണത്തില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അനുശോചിച്ചു. ഇരുവര്‍ക്കും വേണ്ടി ബഹ്‌റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സ്വലാത്ത്‌ സദസ്സുകളിലും പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്തു നിസ്‌കാരവും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.