കാസര്‍കോട്:സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തുന്ന ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നാളെ (ഞായര്‍) രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. നാസര്‍ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറയും.
സമസ്ത കേന്ദ്ര മുശാവറഅംഗം ഖാസി ത്വാഖഅഹമദ് മുസ്ലിയാര്‍, സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , സയ്യിദ് കെ.എസ്.അലി തങ്ങള്‍, കെ.പി.കെ. തങ്ങള്‍, ഖാസി ഇ.കെ. മഹമൂദ് മുസ്ലിയാര്‍, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസ്സാഖ് എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ട്രഷറര്‍ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ.ടി.അബ്ദുല്ല മൗലവി, ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, എം.ഇ.എ.ജില്ലാ പ്രസിഡണ്ട് യാസര്‍ അറഫാത്ത്, ജനറല്‍ സെക്രട്ടറി എ.എ. സിറാജ്, ട്രഷറര്‍ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, അബ്ദു സലാം ദാരിമി ആലമ്പാടി, പി.എസ്.ഇബ്രാഹിം ഫൈസി, യഹിയ തളങ്കര, എന്‍.എ.അബൂബക്കര്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.