ക്യാമറയുടെയല്ല, നമ്മുടെ മുഖത്തേക്കായിരുന്നു ആ പ്രസവം; മലയാളിയുടെ മൌനത്തിന് നേരെ കാലം നടത്തിയ നീട്ടിത്തുപ്പ്


രണ്ടായിരാമാണ്ടിലേക്ക് കാലെടുത്ത് വെക്കുന്ന സമയത്ത് കേരളത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കേരളീയരുടെ ഉദാസീനഭാവത്തെ ദൃഷ്ടാന്തീകരുക്കുന്ന ഒരു കഥ എം.ടി.വാസുദേവന്‍ നായര്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:
അപാരമായ മാന്ത്രിക പ്രകടനങ്ങള്‍ അവതരിപ്പിച്ച് നിരവധി വേദികള്‍ പിന്നിട്ട ഒരു മാന്ത്രികന്‍ അവസാനം ഒരിടത്തെത്തുന്നു. കയ്യിലുള്ള നാനാതരം ഇനങ്ങള്‍ കാണിച്ചിട്ടും അവിടുത്തെ കാണികള്‍ക്ക് പറയത്തക്ക ഭാവഭേദമൊന്നുമില്ല. അമ്പരപ്പും ചിരിയും കയ്യടയുമില്ല. അവസാനം തന്റെ സ്വന്തം ഹൃദയം പറിച്ചു കാണികള്‍ക്കു മുമ്പില്‍ നീട്ടിപ്പിടിക്കുന്നു അയാള്‍. ഇതെന്താ സാധനം, ചെമ്പരിത്തിയാണോ എന്നായിരുന്നു കാഴ്ചക്കാരടെ അപ്പോഴത്തെ മറുചോദ്യം. ആ ചോദ്യം കേട്ട് ഹൃദയം പൊട്ടി അയാള്‍ വീഴുന്നു. ഈ സ്ഥലം ഏതെന്നന്വേഷിച്ചെത്തുന്ന മാന്ത്രികന്റെ ശിഷ്യന്മാര്‍ക്ക്.....