ജാമിഅ ഗോള്‍ഡന്‍ ജൂബിലി; മഹല്ല് സമ്മേളനം സംസ്ഥാന ഉദ്ഘാടനം പൊന്നാനിയില്‍

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 28ന് വൈകീട്ട് 6.30ന് പൊന്നാനി ജുമാമസ്ജിദിനു സമീപം മഖ്ദൂം നഗറില്‍ സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി. കോയക്കുട്ടി മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. തെക്കേപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന പ്രചരണ സമിതി യോഗത്തില്‍ ഖാസിം ഫൈസി പോത്തനൂര്‍ അധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികള്‍: ഖാസിം ഫൈസി പോത്തനൂര്‍(ചെയര്‍.), ടി.എ. റഷീദ് ഫൈസി(കണ്‍.) ഒ.ഒ. അബ്ദുന്നാസര്‍, പി.കെ.എം. റഫീഖ് ഖാലിദ്(വൈ. ചെയര്‍) കെ.വി. മജീദ് ഫൈസി (ട്രഷറര്‍).