ആദരിക്കേണ്ടവരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല:സൈനുല്‍ ഉലമ

കാസര്‍കോട്:ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെയും ഇസ്ലാം ബഹുമാനിക്കാന്‍ കല്‍പിച്ചവരെയും ബഹുമാനിക്കലും ആദരിക്കലും നമ്മുടെ കടമയാണെന്നും അത്തരക്കാരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷത വഹിച്ചു.സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. 
എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസ്സാഖ് എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, പി.എസ്.ഇബ്രാഹിം ഫൈസി, യഹിയ തളങ്കര, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, സ്വാലിഹ് മുസ്ലിയാര്‍, അബ്ദുള്‍ ഖാദര്‍ ഫൈസി ചെങ്കള, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇ.പി.ഹംസത്തു സഅദി, എസ്.പി.സലാഹുദ്ധീന്‍, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ,എം.എ.ഖലീല്‍, മൊയ്തീന്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.