ചെമ്മാട് : ദാറുല്‍ ഹുദ ഹദീസ് ഡിപ്പാര്‍ട്ട്മെന്റ് ദേശീയ തലത്തില്‍ നടത്തുന്ന വായന മത്സരത്തിനുള്ള പുസ്തക വിതരണം ആരംഭിച്ചു. മത്സരാര്‍ത്ഥികള്‍ ചെമ്മാട് ദാറുല്‍ ഹുദ ക്യാമ്പസില്‍ നിന്നോ, കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നിന്നോ, തളിപ്പറമ്പ് ഇസ്ലാമിക് അക്കാദമിയില്‍ നിന്നോ, തളങ്കര മാലിക് ദീനാറില്‍ നിന്നോ നവംബര്‍ 16ാം തീയ്യതി 4 ുാ ന് മുമ്പ് പുസ്തകങ്ങള്‍ കൈപ്പെറ്റേണ്ടതാണ്. വിശ്വ പ്രസിദ്ധ എഴുത്തുകാരന്‍ മുഹമ്മദ് ഗുലന്റെ ദി ഇന്‍ഫിനിറ്റ് ലൈറ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്. സ്കൂള്‍, ജനറല്‍ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ ജാതി-മത ഭേദമന്യേ വദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനുന്നതാണ്. ഒബ്ജക്ടീവ് രൂപത്തിലുള്ള പരീക്ഷയില്‍ ആദ്യ പത്ത് സ്ഥാനത്തെത്തുന്നവര്‍ക്കായി 6 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9746036038 ബന്ധപ്പെടുക.