സമസ്‌തയുടെ ആഹ്വാനമുള്‍ക്കൊണ്ട്‌ 'കുരുന്നുകള്‍ ' പ്രാര്‍ത്ഥനയില്‍ മുഴുകി

ബഹ്‌റൈനില്‍  മനാമ സമസ്‌താലയത്തിലെ കേന്ദ്ര മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങ്‌

ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങ ളടക്കമുള്ള വര്‍ക്കുമേല്‍ ഇസ്രാഈല്‍ തുടരുന്ന ക്രൂരതകള്‍ക്കെതിരിലുള്ള കുരുന്നുകളുടെ പ്രതിഷേധവും അമര്‍ഷവും പ്രാര്‍ത്ഥനകളായി മാറി.

ഗാസയില്‍ ഇസ്രാഈല്‍ തുടരുന്ന നരനായാട്ടിനെതിരെ കുട്ടികളുടെ അന്താരാഷ്ട്ര ദിവസമായ നവംബര്‍ 20ന്   മുഴുവന്‍ മദ്രസകളിലുംപ്രാര്‍ത്ഥനയും ഫലസ്ഥീനികളോട്‌ ഐക്യദാര്‍ഢ്യവും  നടത്താനുള്ള സമസ്‌ത നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ്‌ സമസ്ത മദ്രസ്സകളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യ ചടങ്ങുകളും നടന്നത്‌.

ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന്..
കേരളത്തിനു പുറമെ ഗള്‍ഫ്‌ രാഷ്‌ടങ്ങളിലടക്കമുള്ള സമസ്‌തയുടെ 9200 ല്‍ പരമുള്ള മദ്‌റസകളിലെ ലക്ഷക്കണക്കിന്‌ കുട്ടികളാണ്‌ തങ്ങളുടെ ഉസ്‌താദുമാരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളിലും വിവിധ പരിപാടികളിലും പങ്കെടുത്ത്  തങ്ങളുടെ  കൊച്ചു കൂട്ടുകാരെ  അനുസ്മരിച്ചതും  അവരോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചതും.

മദ്രസകള്‍ക്കു പുറമെ സമസ്തയുടെ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു ഇതര  സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനാ-ഐക്യദാര്‍ഢ്യ സംഗ മങ്ങളും ചടങ്ങുകളും  നടന്നു.