ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ദക്ഷിണ മേഖല കലാമേള കായംകുളത്ത്

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാമേളയുടെ തെക്കന്‍ മേഖലാ മല്‍സരം കായംകുളത്തിനടുത്ത് ആതിക്കാട്ടുകുളങ്ങരയില്‍ ഡിസംബര്‍ 21, 22 തിയ്യതികളില്‍ (വെള്ളി, ശനി) നടത്താന്‍ തീരുമാനിച്ചു. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കുക.
ആലപ്പുഴയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിമുഹമ്മദ് ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ അബ്ദുറഹ്മാന്‍ ഹാജി എരമംഗലം, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുറഹ്മാന്‍ ഖാസിമി, അബൂബക്കര്‍ ഫൈസി തിരുവനന്തപുരം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ .പി, നവാസ് പാനൂര്‍, നാസിം വലിയമരം, നിസാര്‍ പറമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, സത്താര്‍ ബാഖവി, ശാജഹാന്‍ പാനൂര്‍, പ്രസംഗിച്ചു. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ചെയര്‍മാനും ഷാജഹാന്‍.പി കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു