പാനൂര്‍ : പണ്ഡിതന്മാര്‍ ഈ പ്രപഞ്ചത്തില്‍ വിക്ജാനം വിതറുന്ന വിളക്കു മാടങ്ങളാണെന്നും അവരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ഒരു വിളക്ക് അണയുകയും അതിലൂടെ ആ പ്രദേശം ഇരുളടങ്ങുകയുമാനെന്നും സയ്യിദ് അസ്‌ലം മഷ്ഹൂര്‍ തങ്ങള്‍ പ്രസ്താവിച്ചു . പാനൂര്‍ മേഖല SKSSF സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ രഹ്മതുല്ലഹ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി . പാലത്തായി മൊയ്ദു ഹാജി , ആദ്യക്ഷത വഹിച്ചു വഹിച്ചു . അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ,അബ്ദുറഹിമാന്‍ മിസ്ബഹി ,എ പി ഇസ്മാഈല് , സലിം മാരംകണ്ടി ,ശിബ്ലി , കുഞ്ഞബ്ദുള്ള ഹാജി ,ആമീ ന്‍ തങ്ങള്‍ ,അബ്ദു റസാഖ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു . അബൂബക്കെര്‍ യമാനി സ്വാഗതവും കബീര്‍ അണിയാരം നന്ദിയും പറഞ്ഞു