കോഴിക്കോട്: നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ 36-ാം വാര്‍ഷിക 12-ാം സനദ് ദാന മഹാസമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തു.
തെന്നിന്ത്യയിലെ പ്രധാനപ്പെട്ട മതകലാലയവും മര്‍ഹും ശംസുല്‍ ഉലമായുടെ ശിക്ഷണത്തില്‍ വളര്‍ന്നുവലുതായി ആയിരക്കണക്കായ പണ്ഡിതരെ സമുദായത്തിന് സംഭാവന ചെയ്ത തുമായ മഹത്തായ സ്ഥാപനമാണ് നന്തി ദാറുസ്സലാം അറബിക് കോളേജ്.
സമ്മേളന വിജയത്തിന്ന് വേണ്ടി സാധ്യമായ എല്ലാ വിധ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുന്നിയുവജന സംഘം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഒപ്പ് വച്ച പത്രകുരിപ്പിലൂടെ എല്ലാ പ്രസ്ഥാന ബന്ധുക്കളോടും ആവശ്യപ്പെട്ടു.