തിരൂരങ്ങാടി: ആഗോള മുസ്‌ലിം മതപണ്ഡിത സഭാംഗവും ദാറുല്‍ഹുദാ വൈസ്ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി 2012ലെ ലോകത്തെ സ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍. റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ പുത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി ഇടംനേടിയത്. അമേിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കേരളത്തില്‍നിന്ന് മതപണ്ഡിതരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക വ്യക്തിയാണ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി.