സമസ്‌ത പ്രസിഡന്റിന്‌ കാരമൂല ദാറുസ്വലാഹില്‍ സ്വീകരണം

മുക്കം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആനക്കര സി. കോയക്കുട്ടി മുസല്യാര്‍ക്ക്‌ കാരമൂല ദാറുസ്വലാഹ്‌ ഇസ്‌ലാമിക്ക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉജ്വല സ്വീകരണം നല്‍കി. മുക്കത്തു നിന്ന്‌ നിരവധി വാഹനങ്ങളുടെയും ദഫ്‌ മുട്ട്‌, സ്‌കൌട്ട്‌ സംഘങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ദാറുസ്വലാഹിലേക്ക്‌ കോയക്കുട്ടി മുസല്യാരെ സ്വീകരിച്ചാനയിച്ചു. സമസ്‌ത മുശാവറ അംഗം വാവാട്‌ കുഞ്ഞിക്കോയ മുസല്യാര്‍ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.