എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്‌റ്റേറ്റ്
കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമ
ത്തില്‍ ഉമറുല്‍ഫാറൂഖ് ഹുദവി
(ബഹ്‌റൈന്‍)000) മുഖ്യപ്രഭാഷണം നടത്തുന്നു
|
ദോഹ: സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് വിശുദ്ധ ഇസ്ലാമിനെ കാണിച്ചുകൊടുക്കുകയും അവര്‍ക്ക് മാതൃകയായി വര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പണ്ഡിതരെന്നും സമസ്തയുടെ മുന്‍പ്രസിഡണ്ട് മര്‍ഹും ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അത്തരം പണ്ഡിതരില്‍ ഒരാളായിരുന്നുവെന്നും ഉമറുല്‍ഫാറൂഖ് ഹുദവി പറഞ്ഞു. കേരള കള്‍ച്ചറല്‍ സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം |
പുതുതായി രൂപീകരിക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ ചാപ്റ്ററിന്റെ മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനവും പരിപാടിയില്‍ നടന്നു. കെ.എം.സി.സി പ്രസിഡണ്ട് പി.എസ്.എച്ച് തങ്ങള്‍ ഖത്തര്‍ എയര്‍നോടിക്‌സ് കോളേജിലെ ട്രെയ്‌നീപൈലറ്റ് അലി അസ്ഗറിന് അംഗത്വം നല്‍കി ഒരു മാസം നീണ്ടുനില്ക്കുന്ന കാംപയിന് തുടക്കം കുറിച്ചു. കാളമ്പാടി ഉസ്താദിനും ഇതുവരെയുള്ള സമസ്തയുടെ മുഴുവന്‍ പണ്ഡിതര്‍ക്കും സമൂഹ നന്മക്കായി പ്രവര്‍ത്തിച്ച എല്ലാ വ്യക്തിത്വങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരൂനൂറിലേറെ പ്രവര്‍ത്തകരും പങ്കെടുത്തു. ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് മുനീര്‍ നിസാമി കാളാവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുനീര്‍ ഹുദവി ചിയ്യാനൂര് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.